തിരുവല്ല: മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ ദുരിതത്തിലായി അപ്പർ കുട്ടനാട്. കഴിഞ്ഞ മൂന്ന് ദിവസത്തിലേറെയായി പമ്പ, മണിമല നദികൾ കരകവിഞ്ഞൊഴുകുകയാണ്. തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്പ്രത്ത് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി സർവിസ് നിർത്തി വെച്ചു. വെള്ളിയാഴ്ച രാവിലെ മുതലാണ് സർവിസ് താൽക്കാലികമായി നിർത്തിയത്. നെടുമ്പ്രം ചന്തക്ക് സമീപം റോഡിന്റെ അര കിലോമീറ്ററോളം ദൂരത്തിൽ മൂന്നടിയോളം ഉയരത്തിൽ വെള്ളം ഉയർന്നിട്ടുണ്ട്. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി വെള്ളിയാഴ്ച മാത്രം ഇരുപതോളം ക്യാമ്പുകൾ കൂടി തുറന്നു. ഇതോടെ ക്യാമ്പുകളുടെ എണ്ണം 53 ആയി. 618 കുടുംബങ്ങളിലെ രണ്ടായിരത്തിലധികം ആളുകളെയാണ് ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചത്. വെള്ളിയാഴ്ച ജലനിരപ്പ് വീണ്ടും ഉയർന്നതോടെ അപ്പർകുട്ടനാടൻ മേഖലകളിൽ പ്രളയസമാന സാഹചര്യമാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് തിരുവല്ല- അമ്പലപ്പുഴ- ആലപ്പുഴ ബസ് സർവിസുകൾ കെ.എസ്.ആർ.ടി.സി നിർത്തിവെച്ചു. എടത്വ - ഹരിപ്പാട് റൂട്ടിൽ വെള്ളം കയറിയതിനാൽ ഹരിപ്പാട് റൂട്ടിലൂടെയുള്ള സർവിസുകളും വെള്ളിയാഴ്ച രാവിലെ മുതൽ നിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.