അടൂർ: എനാദിമംഗലം മാരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമാണ പ്രവർത്തന ഭാഗമായി ഇളക്കിവെച്ച ലക്ഷങ്ങൾ വിലവരുന്ന ഇരുമ്പ് ഗേറ്റും ഓഡിറ്റോറിയത്തിലെ സ്റ്റേജിലേക്ക് കയറാൻ ഉപയോഗിക്കുന്ന ഇരുമ്പ് സ്റ്റെയറും മോഷ്ടിച്ചുകടത്താൻ ശ്രമിച്ച കേസിൽ കലഞ്ഞൂർ കഞ്ചോട് പുത്തൻവീട്ടിൽ അനൂപിനെ (20) അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 30ന് പത്തനാപുരത്തുനിന്ന് വാഹനം വാടകക്ക് വിളിച്ച് സ്‌കൂളിലെത്തിയ ഇയാൾ ഇരുമ്പ് ഗേറ്റും കമ്പികളും വാഹനത്തിൽ കയറ്റാൻ ശ്രമിക്കവെ സംശയം തോന്നിയ ഡ്രൈവർ, പൊലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. പിതാവ് കോൺട്രാക്ടർ ആണെന്നും സ്‌കൂളിലെ പണികൾക്ക് ശേഷം ബാക്കിവന്ന വസ്തുക്കൾ മാറ്റാൻ വന്നതാണെന്ന് ഡ്രൈവറെ തെറ്റിദ്ധരിപ്പിച്ചാണ് എത്തിയത്. ഡ്രൈവർ അറിയിച്ചപ്രകാരം ആളുകൾ എത്തിയപ്പോഴേക്കും യുവാവ് ഓടി രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടൽ, പത്തനാപുരം പൊലീസ് സ്റ്റേഷനുകളിൽ ബൈക്ക് മോഷണ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. അടൂർ ഡിവൈ.എസ്.പി ആർ. ബിനുവിന്റെ നിർദേശപ്രകാരം അടൂർ പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ വിപിൻ കുമാർ, കെ.എസ്. ധന്യ, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ് ആർ. കുറുപ്പ്, എം. മനീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.