പത്തനംതിട്ട: യുവാക്കൾക്ക് കഠിന ദേഹോപദ്രവം ഏറ്റ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ഇലവുംതിട്ട കോഴിമല കരിക്കൽ കിഴക്കേതിൽ സുനുവിനെയും സുഹൃത്ത് ഹരീഷിനെയും മർദിച്ച കേസിലാണ് അറസ്റ്റ്. ചെന്നീർക്കര ആലുംകുറ്റി തഴയിൽ വടക്കേക്കര വീട്ടിൽ ഡക്ക് എന്ന ജിജിൻ കെ.എസ് (29), മെഴുവേലി തുമ്പമൺ നോർത്ത് രാമഞ്ചിറ ചിറത്തലക്കൽ സന്ദീപ് വി.എസ് (28), മെഴുവേലി കൈപ്പുഴ നോർത്ത് പൂക്കൈത എന്ന സ്ഥലത്ത് പൂക്കൈതയിൽ പടിഞ്ഞാറേക്കരയിൽ അജിമോൻ എന്ന അനൂപ് പി.എ (30) എന്നിവരാണ് ഇലവുംതിട്ട പൊലീസിന്‍റെ പിടിയിലായത്. മൂവരും പല സ്റ്റേഷനിലും അടിപിടിക്കേസുകളിൽ പ്രതികളാണ്. കഴിഞ്ഞമാസം 31ന് സ്കൂട്ടറിൽ വരവെ, വൈകീട്ട് 5.30ന് രാമഞ്ചിറ ജങ്ഷനിൽവെച്ചാണ് യുവാക്കൾക്ക് മർദനമേറ്റത്. പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാർ, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എ. വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ചായിരുന്നു പൊലീസ് അന്വേഷണം. സംഭവശേഷം മുങ്ങിയ പ്രതികൾ പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. ജില്ല പൊലീസ് സൈബർ പൊലീസിന്‍റെ സഹായത്തോടെ മൊബൈൽ ഫോൺ ലൊക്കേഷൻ എടുത്തും മറ്റും ഇവരുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചു. അന്വേഷണത്തെ തുടർന്ന് ഇലവുംതിട്ടയിൽനിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികൾ, മുൻവൈരാഗ്യമാണ് മർദനകാരണമെന്ന് പൊലീസിനോട് വെളിപ്പെടുത്തി. ഒന്നാം പ്രതി ജിതിൻ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപെട്ടയാളാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ ദീപു. ഡി, എസ്.ഐമാരായ വിഷ്ണു. ആർ, ശശികുമാർ ടി.പി, എസ്.സി.പി.ഒമാരായ സന്തോഷ്‌കുമാർ, മനോജ് കുമാർ, രജിൻ, സി.പി.ഒ സചിൻ എന്നിവരുടെ സംഘമാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.