പത്തനംതിട്ട: സി.പി.ഐ ജില്ല സമ്മേളനം ആരംഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് പത്തനംതിട്ട പഴയ ബസ്സ്റ്റാൻഡിൽ നടന്ന പൊതുസമ്മേളനം സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അമര്‍ജിത് കൗര്‍ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച രാവിലെ 10ന് സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം നടക്കും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗം സി. ദിവാകരൻ, മന്ത്രി പി. പ്രസാദ്, മന്ത്രി ജെ. ചിഞ്ചുറാണി, എൻ. രാജൻ എന്നിവർ സംസാരിക്കും. സമാപന ദിനത്തിൽ പുതിയ ഭാരവാഹികളെ നിശ്ചയിക്കും. നിലവിലെ സെക്രട്ടറി എ.പി. ജയൻ തുടരാനാണ് സാധ്യത. എന്നാൽ, ചില യുവനേതാക്കൾ സെക്രട്ടറി സ്ഥാനത്തേക്ക് മത്സര സാധ്യതയും പറയുന്നുണ്ട്. പാർട്ടിയുടെ പുതുക്കിയ ഭരണഘടനപ്രകാരം 65 വയസ്സിൽ താഴെയുള്ളവർക്ക് തുടർച്ചയായി മൂന്നുതവണ സെക്രട്ടറിയാകാം. പുതിയ ജില്ല കൗൺസിലിലും എക്സിക്യൂട്ടിവിലും യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം ലഭിച്ചേക്കും. നിലവിലെ 45 അംഗ ജില്ല കമ്മിറ്റി 51 ആകും. കെ-റെയിലിനെതിരെ മണ്ഡലം സമ്മേളനങ്ങളിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. അത് ജില്ല സമ്മേളനത്തിലും പ്രതിഫലിക്കും. സംസ്ഥാന സർക്കാറിന്റെ പ്രവർത്തനങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങളും ചർച്ചയാകും. സി.പി.എമ്മുമായി ജില്ലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളും പ്രധാന ചർച്ചയാകും. കൊടുമണ്ണിൽ ഉൾപ്പെടെ സി.പി.ഐ നേതാക്കളെ ഡി.വൈ.എഫ്.ഐ നേതാക്കൾ മർദിച്ചത് ചർച്ചയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.