പന്നിശല്യത്തിൽ പൊറുതിമുട്ടി പള്ളിക്കലിലെ കർഷകർ

അടൂർ: പന്നിശല്യത്തിൽ പൊറുതിമുട്ടി തെങ്ങുംതാര പ്രദേശത്തെ കർഷകർ. തെങ്ങുംതാര പാലാഴിയിൽ ആർ. ദിനേശന്റെ ഒരേക്കർ കൃഷി കഴിഞ്ഞ ദിവസം രാത്രി മഴയത്ത് പന്നിക്കൂട്ടം നശിപ്പിച്ചു. ഇത് മൂന്നാം തവണയാണ് ദിനേശന്റെ പുരയിടത്തിൽ പന്നി ശല്യം. വളമിട്ട് പരിപാലിച്ച് വിളവ് എടുക്കാറാകുമ്പോഴേക്കും ഇവ നശിപ്പിക്കുകയാണ്​. നേരത്തേ ഏഴംകുളം പ്ലാന്റേഷൻ ജങ്ഷന് സമീപമുള്ള പ്രദേശങ്ങൾ, ഏഴംകുളം പറക്കോട് എന്നിവിടങ്ങളിലാണ് പന്നിശല്യം ഉണ്ടായിരുന്നത്. അടുത്തിടെയായി പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പന്നിക്കൂട്ടം എത്തി. ഇപ്പോൾ ജില്ല അതിർത്തി പ്രദേശമായ പഴകുളം പടിഞ്ഞാറ് വരെ പന്നിശല്യമുണ്ട്. 30ഓളം വരുന്ന കൂട്ടമാണ് കുഴി നശിപ്പിക്കാൻ എത്തുന്നത്. രണ്ട് വശത്തെയും തേറ്റകൊണ്ട് കുത്തിക്കീറി കളയുമെന്നതിനാൽ ഇവയെ അകറ്റാൻ അടുത്തേക്ക് കർഷകർക്ക് പോകാൻ കഴിയാത്ത സ്ഥിതിയുണ്ട്. പഞ്ചായത്ത്, റവന്യൂ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫലമില്ലെന്ന്​ പ്രദേശവാസികൾ കുറ്റപ്പെടുത്തി. PTL ADR Panni പഴകുളം തെങ്ങുംതാര സ്വദേശി ദിനേശന്‍റെ കൃഷിയിടം പന്നിക്കൂട്ടം നശിപ്പിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.