പത്തനംതിട്ട: ഹരിതകേരളം മിഷൻെറ പച്ചത്തുരുത്ത് പദ്ധതി പ്രകാരം ജില്ലയില്‍ ഈ വര്‍ഷം ജൈവ വൈവിധ്യത്തിൻെറ അതിജീവനത്തിനായി ഒരേക്കറില്‍ 16 പച്ചത്തുരുത്തുകൾ പുതുതായി ആരംഭിക്കും. ഹരിതകേരളം മിഷൻെറ ഏകോപനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍, തൊഴിലുറപ്പ് പദ്ധതി, വനംവകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്തുകള്‍ തയാറാക്കുന്നത്. നിലവിലെ പച്ചത്തുരുത്തുകളുടെ നവീകരണവും നടത്തുന്നുണ്ട്. ജില്ലതല ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് നാലിന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഏനാത്ത് സാംസ്‌കാരിക നിലയത്തിന് സമീപത്തെ അഞ്ച് സെന്‍റ് സ്ഥലത്ത് നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.