സ്റ്റോ​യ് വ​ർ​ഗീ​സ്

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കരുതൽ തടങ്കലിൽ

പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും അറിയപ്പെടുന്ന റൗഡിയും, റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുള്ളയാളുമായ യുവാവിനെ പൊലീസ് കരുതൽ തടങ്കലിലാക്കി. തിരുവല്ല കുളക്കാട് യമുന നഗറിൽ ദർശന വീട്ടിൽ സ്റ്റോയ് വർഗീസിനെയാണ് (26) കലക്ടറുടെ ഉത്തരവ് പ്രകാരം കരുതൽ തടങ്കലിലാക്കിയത്.

2020 മുതൽ ഇതുവരെ ഏഴ് ക്രിമിനൽ കേസുകൾ ഇയാളുടെ പേരിലുണ്ട്. തിരുവല്ല സ്റ്റേഷന് പുറമെ, കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ എന്നിവടങ്ങളിലും കേസുകളുണ്ട്. അടിപിടി, വീടുകയറി ആക്രമണം, സംഘം ചേർന്നുള്ള ആക്രമണം, മാരകായുധങ്ങളുമായുള്ള ആക്രമണം, കൊലപാതകശ്രമം, പിടിച്ചുപറി, സ്ത്രീകളെ ഭീഷണിപ്പെടുത്തൽ, ഗുണ്ടാപിരിവ് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽപ്പെട്ടയാളാണ്.

ഇയാളുടെ സഹോദരൻ സ്റ്റാൻ വർഗീസും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഡി.ഐ.ജിയുടെ ഉത്തരവുപ്രകാരം ഇയാൾ നാടുകടത്തിയിരിക്കുകയാണ്.

Tags:    
News Summary - Accused in several criminal cases remanded in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.