അ​ടൂ​ര്‍ ന​ഗ​ര​സ​ഭ 15ാം വാ​ര്‍ഡ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി അ​നൂ​പ്

ച​ന്ദ്ര​ശേ​ഖ​ര​ന്‍ മാ​സ്‌​ക് ധ​രി​ച്ച ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത പോ​സ്​​റ്റ​ര്‍ പ്ര​വ​ര്‍ത്ത​ക​ര്‍ ഒ​ട്ടി​ക്കു​ന്നു

മാതൃക തന്നെ; പോസ്​റ്ററിൽ മു​ഖാ​വ​ര​ണം

അ​ടൂ​ര്‍: കോ​വി​ഡ് കാ​ല​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബ്രേ​ക്ക് ദ ​ചെ​യി​ന്‍ സ​ന്ദേ​ശ​വും സ്ഥാ​നാ​ര്‍ഥി​യു​ടെ മാ​സ്‌​ക് ധ​രി​ച്ച പോ​സ്​​റ്റ​റു​മാ​യി പ്ര​ചാ​ര​ണം. അ​ടൂ​ര്‍ ന​ഗ​ര​സ​ഭ 15ാം വാ​ര്‍ഡ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി അ​നൂ​പ് ച​ന്ദ്ര​ശേ​ഖ​റി​െൻറ പ്ര​ചാ​ര​ണ​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ കൊ​ഴു​ക്കു​ന്ന​ത്.

മാ​സ്‌​കി​ല്ലാ​തെ​യും അ​ത് ധ​രി​ക്കു​ന്ന​വ​ര്‍ താ​ഴ്ത്തി മു​ഖം​കാ​ട്ടി ഫോ​ട്ടോ​ക്ക്​ പോ​സു ചെ​യ്തു​മൊ​ക്കെ വീ​ടു​ക​ളി​ല്‍ ക​യ​റി​യി​റ​ങ്ങു​മ്പോ​ഴാ​ണ് അ​നൂ​പി​െൻറ പ്ര​ചാ​ര​ണം മാ​തൃ​ക​യാ​കു​ന്ന​ത്.

2010-15 കാ​ല​ത്ത് ഇ​തേ വാ​ര്‍ഡി​ലെ കൗ​ണ്‍സി​ല​റാ​യി​രു​ന്നു അ​നൂ​പ്. 2015ല്‍ ​ഇ​ത് വ​നി​ത വാ​ര്‍ഡാ​യി. കേ​ര​ള കോ​ണ്‍ഗ്ര​സ് എ​മ്മി​ല്‍നി​ന്ന് സി.​പി.​എ​മ്മി​ലേ​ക്കു മാ​റി​യ ജോ​സ് ക​ളീ​ക്ക​ലി​നോ​ടും എ​ന്‍.​ഡി.​എ​യു​ടെ ദി​ലീ​പ് കു​മാ​റി​നോ​ടു​മാ​ണ് ഇ​ക്കു​റി അ​നൂ​പ് മ​ത്സ​രി​ക്കു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.