നെടുമ്പ്രത്തെ സി.ഡി.എസ് ഫണ്ട് തട്ടിപ്പ്; കേസ് അട്ടിമറിക്കാൻ നീക്കം

തി​രു​വ​ല്ല: സി.​പി.​എം ഭ​രി​ക്കു​ന്ന നെടുമ്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന 69 ല​ക്ഷം രൂ​പ​യു​ടെ സി.​ഡി.​എ​സ് ഫ​ണ്ട് ത​ട്ടി​പ്പ് കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ​ക്ത​മാ​യ അ​ണി​യ​റ നീ​ക്കം. സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ പി.​കെ. സു​ജ, അ​ക്കൗ​ണ്ട​ന്‍റ് എ. ​സീ​ന​മോ​ൾ, മു​ൻ വി.​ഇ.​ഒ വി​ൻ​സി എ​ന്നി​വ​ർ​ക്കെ​തി​രെ​യു​ള്ള ത​ട്ടി​പ്പ് കേ​സ് അ​ട്ടി​മി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ശ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ എ​സ്. ആ​ദി​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വ്യാ​ഴാ​ഴ്ച പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത സി.​ഡി.​എ​സ് യോ​ഗ​ത്തി​ന്‍റെ​യും പൊ​തു​സ​ഭ​യു​ടെ​യും തീ​രു​മാ​ന​പ്ര​കാ​രം ആ​രോ​പ​ണ​വി​ധേ​യ​രാ​യ മൂ​വ​ർ​ക്കു​മെ​തി​രെ പ​ണാ​പ​ഹ​ര​ണം, വ​ഞ്ച​ന​ക്കു​റ്റം, വ്യാ​ജ​രേ​ഖ ച​മ​ക്ക​ൽ എ​ന്നീ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി പു​ളി​ക്കീ​ഴ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വെ​ള്ളി​യാ​ഴ്ച പ​രാ​തി ന​ൽ​കു​വാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

ഇ​തി​നാ​യി വി.​ഇ.​ഒ​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഈ ​തീ​രു​മാ​ന​മാ​ണ് അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​നു​ശേ​ഷം മാ​ത്ര​മേ പ​രാ​തി​ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ണ്ടാ​വൂ എ​ന്ന​താ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ടി. ​പ്ര​സ​ന്ന​കു​മാ​രി​യു​ടെ നി​ല​പാ​ട്. ത​ട്ടി​പ്പ് കേ​സി​ൽ ചെ​യ​ർ​പേ​ഴ്സ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​വ​രെ​യും കൂ​ടാ​തെ സി.​പി.​എം നേ​താ​ക്ക​ൾ​ക്കും പ​ങ്കു​ള്ള​താ​യി പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളാ​യ കോ​ൺ​ഗ്ര​സി​ന്‍റെ​യും ബി.​ജെ.​പി​യു​ടെ​യും ആ​രോ​പ​ണം ശ​രി​വെ​ക്കു​ന്ന​താ​ണ് പ​രാ​തി ന​ൽ​കു​ന്ന​തി​ൽ വ​രു​ത്തു​ന്ന കാ​ല​താ​മ​സം എ​ന്ന​താ​ണ് ആ​രോ​പ​ണം.

കേ​സ് അ​ട്ടി​മ​റി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സി.​പി.​എം നേ​തൃ​ത്വ​ത്തി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യ​താ​യി ആ​രോ​പ​ണ​മു​ണ്ട്. ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി പി.​കെ. സു​ജ​യെ ചെ​യ​ർ​പേ​ഴ്സ​ൻ സ്ഥാ​ന​ത്തു​നി​ന്ന്​ നീ​ക്കം​ചെ​യ്യാ​നും അ​ക്കൗ​ണ്ട​ന്‍റ്​ സീ​നാ​മോ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്യു​വാ​നും തീ​രു​മാ​ന​മാ​യി​രു​ന്നു. കോ​വി​ഡ് സ​ഹാ​യം, മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ള​യ​സ​ഹാ​യം, അ​ഗ​തി​ക​ളു​ടെ ഫ​ണ്ട്, കാ​ൻ​സ​ർ ചി​കി​ത്സ​സ​ഹാ​യം, ജ​ന​കീ​യ ഹോ​ട്ട​ൽ ന​ട​ത്തി​പ്പ് തു​ട​ങ്ങി​യ​വ​യി​ൽ ഉ​ൾ​പ്പെ​ടെ​യാ​ണ് ല​ക്ഷ​ങ്ങ​ളു​ടെ തി​രി​മ​റി ന​ട​ന്നി​രി​ക്കു​ന്ന​ത്.

കു​ടും​ബ​ശ്രീ ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ദ്യ റി​പ്പോ​ർ​ട്ടി​ൽ 17 ല​ക്ഷം രൂ​പ​യു​ടെ ക്ര​മ​ക്കേ​ടാ​ണ്​ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് 2013 മു​ത​ലു​ള്ള 10 വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ളും ഫ​യ​ലു​ക​ളും ജി​ല്ല മി​ഷ​ൻ ഓ​ഡി​റ്റ് വി​ഭാ​ഗം മൂ​ന്ന് ആ​ഴ്ച മു​മ്പ് പ​രി​ശോ​ധ​ന​ക്കാ​യി ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​തി​ലാ​ണ് 69 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്. പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ച് കാ​ഷ് ബു​ക്ക്, ബി​ല്ല് വൗ​ച്ച​ർ എ​ന്നി​വ​യൊ​ന്നും കൃ​ത്യ​മ​ല്ല .ചെ​ക്കു​ക​ൾ ന​ൽ​കു​മ്പോ​ഴും വാ​ങ്ങു​മ്പോ​ഴും രേ​ഖ​ക​ൾ സൂ​ക്ഷി​ച്ചി​ട്ടി​ല്ല. 2020 മു​ത​ൽ 23 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ക്ര​മ​ക്കേ​ടു​ക​ൾ ഏ​റെ​യും ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

പ്ര​ള​യ​ത്തി​നു​ശേ​ഷം 2019ൽ ​പ​ഞ്ചാ​യ​ത്തി​ലെ 174 കു​ടും​ബ​ശ്രീ യൂ​നി​റ്റു​ക​ൾ​ക്കും 10 ല​ക്ഷം രൂ​പ വീ​തം അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ൽ മൂ​ന്നാം​ഘ​ട്ട സ​ബ്സി​ഡി​യാ​യി അ​നു​വ​ദി​ച്ച 66,97,610 രൂ​പ വി​ത​ര​ണം ചെ​യ്ത​തി​ന്​ രേ​ഖ​ക​ൾ ഇ​ല്ല. സം​രം​ഭ​ക ഗ്രൂ​പ്പു​ക​ൾ​ക്ക് റി​വോ​ൾ​വി​ങ് ഫ​ണ്ടാ​യി ന​ൽ​കി​യ 6,60,900 രൂ​പ​ക്കും മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ഹാ​യ വാ​യ്പ പ​ദ്ധ​തി​യി​ൽ അ​നു​വ​ദി​ച്ച 4,51,029 രൂ​പ​ക്കും ക​ണ​ക്കി​ല്ല. 13 വാ​ർ​ഡു​ക​ളു​ടെ​യും സി.​ഡി.​എ​സു​ക​ൾ​ക്ക് സ​ഹാ​യ​മാ​യി ഓ​രോ​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും ചെ​യ​ർ​പേ​ഴ്സ​ന്‍റെ ഒ​ന്നാം​വാ​ർ​ഡ് ഒ​ഴി​ച്ച് മ​റ്റ് 12 വാ​ർ​ഡു​ക​ളി​ലും തു​ക ന​ൽ​കി​യി​ട്ടി​ല്ല. 2022 ഏ​പ്രി​ലി​ൽ ഷാ​ലോം കു​ടും​ബ​ശ്രീ യൂ​നി​റ്റ്, നെ​ടു​മ്പു​റം സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ അ​ട​ക്കാ​നാ​യി ന​ൽ​കി​യ 1.47ല​ക്ഷം രൂ​പ​യും ബാ​ങ്കി​ൽ അ​ട​ച്ചി​ട്ടി​ല്ല.

അ​യ​ൽ​ക്കൂ​ട്ടം ഗ്രൂ​പ്പു​ക​ൾ​ക്ക് ന​ൽ​കേ​ണ്ട സ​ബ്സി​ഡി തു​ക പി​ൻ​വ​ലി​ച്ച് സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ജീ​വ​ൻ ദീ​പം ഡെ​ത്ത് ക്ലെ​യിം ഇ​ന​ത്തി​ൽ എ​ട്ടാം വാ​ർ​ഡി​ലെ ഒ​രു അം​ഗ​ത്തി​ന് ഒ​രു​ല​ക്ഷം രൂ​പ ന​ൽ​കി​യ​താ​യി രേ​ഖ​യി​ൽ ഉ​ണ്ടെ​ങ്കി​ലും ഇ​വ​ർ​ക്ക് 50,000 രൂ​പ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

2022 അ​നു​ഗ്ര​ഹ കു​ടും​ബ​ശ്രീ​ക്ക് ന​ൽ​കാ​നാ​യി നാ​ല​ര​ല​ക്ഷം രൂ​പ സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ പി.​കെ. സു​ജ​യു​ടെ പേ​രി​ൽ പി​ൻ​വ​ലി​ച്ചെ​ങ്കി​ലും തു​ക സം​രം​ഭ​ക​ർ​ക്ക് ന​ൽ​കി​യ​തി​ന്​ ഒ​രു രേ​ഖ​യും ഇ​ല്ല. പ​ല രേ​ഖ​ക​ളി​ലും വ്യാ​ജ ഒ​പ്പാ​ണ് ഇ​ട്ടി​രി​ക്കു​ന്ന​ത്.

കേ​ര​ള ചി​ക്ക​ൻ എ​ന്ന സം​രം​ഭം തു​ട​ങ്ങു​ന്ന​തി​ന് അ​ന്ന​മ്മ ചാ​ക്കോ എ​ന്ന​യാ​ളു​ടെ പേ​രി​ൽ ഒ​ന്ന​ര​ല​ക്ഷം രൂ​പ ന​ൽ​കി​യ​താ​യി രേ​ഖ​യു​ണ്ടെ​ങ്കി​ലും ഈ ​വ്യ​ക്തി​ക്ക് ഇ​ങ്ങ​നെ ഒ​രു സം​രം​ഭം ഇ​ല്ലെ​ന്നും പ​ണം വാ​ങ്ങി​യി​ട്ടി​ല്ലെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ ജ​ന​കീ​യ ഹോ​ട്ട​ലി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 20,000 രൂ​പ ന​ട​ത്തി​പ്പു​കാ​ർ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. പ​ക​രം ഹോ​ട്ട​ലു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത മ​റ്റൊ​രു വ്യ​ക്തി​ക്കാ​ണ് പ​ണം ന​ൽ​കി​യ​ത്.

സി.​ഡി.​എ​സ് അ​ധ്യ​ക്ഷ​യു​ടെ പേ​രി​ൽ ചെ​ക്ക് എ​ഴു​തി തു​ക മാ​റി​യെ​ടു​ത്ത​താ​യി ബാ​ങ്കി​ൽ​നി​ന്ന്​ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​തു​ക ചാ​ർ​ജ് ഓ​ഫി​സ​ർ സ്വ​ന്തം ആ​വ​ശ്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

2022 സെ​പ്റ്റം​ബ​ർ മു​ത​ൽ 2023 ഏ​പ്രി​ൽ വ​രെ സി.​ഡി.​എ​സ് അ​ധ്യ​ക്ഷ​യു​ടെ സ്വ​കാ​ര്യ അ​ക്കൗ​ണ്ടി​ലേ​ക്ക് 5,15,870 രൂ​പ മാ​റ്റി​യ​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ത​ട്ടി​പ്പി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം അ​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ട് ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളാ​യ ബി.​ജെ.​പി​യും കോ​ൺ​ഗ്ര​സും അ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - CDS fund fraud in Nedumbram; Motion to quash the case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.