കാപ്പപ്രകാരം നാടുകടത്തിയ പ്രതി പോക്സോ കേസിൽ അറസ്റ്റിൽ

പത്തനംതിട്ട: കാപ്പനിയമപ്രകാരം കൊല്ലം ജില്ലയിൽനിന്ന് പുറത്താക്കപ്പെട്ട നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി. കൊല്ലം അറയ്ക്കൽ ചന്ദ്രമംഗലത്ത് വീട്ടിൽ ചന്തു എന്ന അനുലാലാണ് (25) അടൂർ പൊലീസി‍െൻറ പിടിയിലായത്.

സാമൂഹിക മാധ്യമങ്ങൾ വഴി സൗഹൃദത്തിലായ ഏനാത്ത് സ്വദേശിനിയായ 15കാരിയെ ഫെബ്രുവരി അടൂർ കെ.എസ്.ആർ.ടി.സി ജങ്ഷനിൽനിന്ന് ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടുപോയി ആലപ്പുഴ ബീച്ചിന് സമീപമുള്ള ലോഡ്ജിലെത്തിച്ചാണ് പീഡനത്തിന് വിധേയയാക്കിയത്.

ഈമാസം ആറിന് പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. എറണാകുളത്തേക്ക് കടന്ന ഇയാൾ, പോക്സോ കേസിൽ പൊലീസ് തിരയുന്നുണ്ടെന്നറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് അറസ്റ്റിലായത്. അവിടെയുള്ള കാമുകിക്കൊപ്പം തമിഴ്നാട്ടിലേക്ക് ബൈക്കിൽ കടക്കാൻ ശ്രമിക്കവെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ഇൻസ്‌പെക്ടറും സംഘവും പിന്തുടർന്ന് ചാലക്കുടിക്കും ആതിരപ്പള്ളിക്കും ഇടയിൽവെച്ച് സാഹസികമായി പിടികൂടുകയായിരുന്നു. ബൈക്കും പൊലീസ് പിടിച്ചെടുത്തു. 

Tags:    
News Summary - Defendant arrested in Pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.