പത്തനംതിട്ട: പുതിയ എഫ്.എം റേഡിയോ സ്റ്റേഷൻ നിർമാണപ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലെത്തി. മേയ് ആദ്യവാരം ആരംഭിക്കുവാൻ കഴിയും.
കഴിഞ്ഞ 2021 ഒക്ടോബറിൽ ഇത്തരത്തിലുള്ള ഇന്ത്യയിലെ എല്ലാ റേഡിയോ സ്റ്റേഷനുകളും നിർത്തുവാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തിരുന്നു. തുടർന്ന് പുതിയ എഫ്.എം സ്റ്റേഷൻ പത്തനംതിട്ടയിൽ അനുവദിക്കണമെന്ന് കേന്ദ്ര ഗവൺമെന്റിനുമേൽ നടത്തിയ സമ്മർദം കൊണ്ടാണ് ലഭിച്ചതെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു.
കെട്ടിട പുനരുദ്ധാരണം പൂർത്തിയായി, എഫ്.എം ഫ്രീക്വൻസി അനുവദിച്ചു. ഇലക്ട്രിക്കൽ ജോലി പൂർത്തീകരിച്ച് വൈദ്യുതി കണക്ഷൻ ലഭിച്ചു. ആറോളം ജീവനക്കാരെ നിലനിർത്തി മേയിൽ പുതിയ എഫ്.എം സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.