ശബരിമല: ശബരിമല തീർഥാടകരെ പിഴിഞ്ഞ് കെ.എസ്.ആര്.ടി.സി. മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിൽ ഭക്തരില്‍നിന്ന് പരമാവധി പണം കണ്ടെത്തി കെ.എസ്.ആര്.ടി.സിയുടെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
നിലക്കല്‍-പമ്പ ചെയിന്‍ സര്‍വിസില്‍നിന്നാണ് ഭക്തരില്‍ വലിയ കൊള്ള നടത്തുന്നത്. 22 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാൻ ഓർഡിനറിക്ക് 50 രൂപയും എ.സി ബസിന് 80 രൂപയുമാണ് ഈടാക്കുന്നത്. എന്നാല്‍, 70 കിലോമീറ്റര്‍ ദൂരമുള്ള പത്തനംതിട്ട-പമ്പ സര്‍വിസിന് ഈടാക്കുന്നത് 141 രൂപയാണ്.
നിലക്കല്‍-പമ്പ സര്‍വിസിന് 169 ബസുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 16ന് നിലക്കലില്‍നിന്ന് പമ്പയിലേക്ക് 531, തിരിച്ച് 522 സര്‍വിസുകളും നടത്തി.17ന് നിലക്കലില്‍നിന്ന് പമ്പയിലേക്ക് 541, തിരികെ പമ്പയിലേക്ക് 556ഉം 18ന് നിലക്കലില്‍നിന്ന് 632 തിരികെ 677 സര്‍വിസുകളും നടത്തി. ദീര്‍ഘദൂര സര്‍വിസുകളില്‍ ഏറ്റവും കൂടുതല്‍ സര്‍വിസ് നടത്തിയത് ചെങ്ങന്നൂര്‍ ഡിപ്പോയില്‍നിന്നാണ്. 18ന് ചെങ്ങന്നൂരില്‍നിന്ന് പമ്പയിലേക്ക് 55ഉം തിരികെ 66 സര്‍വിസും നടന്നു. കോട്ടയത്തുനിന്ന് പമ്പയിലേക്ക് 18ഉം തിരികെ 28 സര്‍വിസും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.