പത്തനംതിട്ട: പെരുനാട്ടിലെ ബ്രാഞ്ച് ഓഫിസ് കെട്ടിടം ഉടമയുടെ ആവശ്യപ്രകാരം ഒഴിഞ്ഞുകൊടുത്തതെന്ന് സി.പി.എം. പാര്‍ട്ടി അംഗങ്ങള്‍ ആരും ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്നും ഏരിയ, ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
കെട്ടിടം ഉള്‍പ്പെടെ സി.പി.എമ്മുകാര്‍ ബി.ജെ.പിയിലേക്കെന്ന് സമൂഹമാധ്യമ പ്രചാരണത്തിനെതിരെയാണ് സി.പി.എം നേതാക്കള്‍ വിശദീകരണം നല്‍കിയത്. സി.പി.എം ഒഴിഞ്ഞ ഓഫിസ് ഏറ്റെടുത്ത് ബി.ജെ.പി ബോര്‍ഡ് സ്ഥാപിച്ചാണ് പ്രചാരണം നടത്തിയതെന്ന് ഇവര്‍ പറഞ്ഞു. റാന്നി പെരുനാട്ടിലെ കക്കാട് സി.പി.എം ബ്രാഞ്ച് കമ്മിറ്റിയിലാണ് സംഭവം.
തെൻറ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ബി.ജെ.പി പഞ്ചായത്ത് അംഗത്തിെൻറ ബന്ധു ഒഴിപ്പിച്ചു. സി.പി.എമ്മുകാര്‍ സാധനസാമഗ്രികള്‍ മാറ്റുന്നതിന് മുമ്പുതന്നെ അവ എടുത്ത് പുറത്തുകളഞ്ഞ് ബി.ജെ.പി ഓഫിസിെൻറ ബോര്‍ഡ് സ്ഥാപിച്ചു.
പിന്നാലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് സഹിതം സി.പി.എമ്മുകാര്‍ ബി.ജെ.പിയില്‍ ചേർന്നെന്ന പ്രചാരണവുമുണ്ടായി. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സി.പി.എം നേതാക്കളെയും കുടുംബാംഗങ്ങളെയും സമൂഹമാധ്യമങ്ങളില്‍ക്കൂടി അപമാനിക്കുകയാണ്. ഇതിനെതിരെയും പരാതി നല്‍കിയിട്ടും നടപടികളുണ്ടായില്ല. വാർത്തസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എസ്. മോഹനന്, ഏരിയ സെക്രട്ടറി ആര്. ഹരിദാസ്, ലോക്കല്‍ സെക്രട്ടറി റോബിന് തോമസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.