എ.​ഐ​ക്ക്​ പു​റ​മെ പൊ​ലീ​സി​ന്റെ കാ​മ​റ​യും; വ്യാ​പ​ക​മാ​യി പി​ഴ​യീ​ടാ​ക്കു​ന്ന​താ​യി പ​രാ​തി

പ​ന്ത​ളം: എ.​ഐ കാ​മ​റ​ക്ക്​ പു​റ​മെ, പൊ​ലീ​സി​ന്റെ കാ​മ​റ​യും. പ​ന്ത​ളം അ​ടൂ​ർ മേ​ഖ​ല​യി​ൽ പൊ​ലീ​സ് വ്യാ​പ​ക​മാ​യി വാ​ഹ​ന​ങ്ങ​ളു​ടെ ഫോ​ട്ടോ​യെ​ടു​ത്ത് പി​ഴ ചു​മ​ത്തു​ന്ന​താ​യി പ​രാ​തി. എ​ന്നാ​ൽ, നി​യ​മം പാ​ലി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്കും പി​ഴ ന​ൽ​കു​ന്ന​വെ​ന്നാ​ണ് ആ​ക്ഷേ​പം.

പൊ​ലീ​സ് നേ​രി​ട്ട് വാ​ഹ​ന​ങ്ങ​ളു​ടെ ഫോ​ട്ടോ​യെ​ടു​ത്ത് പി​ഴ​യീ​ടാ​ക്കാ​ൻ ന​ല്‍കു​ന്ന നോ​ട്ടീ​സു​ക​ളി​ലും ഗു​രു​ത​ര​പി​ഴ​വു​ക​ള്‍. എ.​ഐ കാ​മ​റ​ക​ളി​ല്‍നി​ന്ന് വാ​ഹ​ന ഉ​ട​മ​ക​ള്‍ക്ക്, പി​ഴ​യീ​ടാ​ക്കു​ന്ന​തി​ന് തെ​റ്റാ​യി നോ​ട്ടീ​സു​ക​ള്‍ ല​ഭി​ക്കു​ന്ന​ത് വി​വാ​ദ​മാ​കു​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണി​ത്. ശ​രി​യാ​യ രേ​ഖ​ക​ളു​ള്ള വാ​ഹ​ന ഉ​ട​മ​ക​ള്‍ക്കു​പോ​ലും കാ​ലാ​വ​ധി ക​ഴി​ഞ്ഞെ​ന്നും തെ​റ്റാ​യ​ദി​ശ​യി​ല്‍ പാ​ര്‍ക്ക് ചെ​യ്തെ​ന്നും മ​റ്റും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ പി​ഴ​യീ​ടാ​ക്കാ​ന്‍ പൊ​ലീ​സ് നോ​ട്ടീ​സ് അ​യ​ക്കു​ന്ന​ത്.

സാ​ധാ​ര​ണ​ക്കാ​രി​ല്‍നി​ന്ന് പ​ണം പി​ഴി​യാ​ന്‍ പു​തി​യ മാ​ര്‍ഗ​മാ​കു​ക​യാ​ണ് പൊ​ലീ​സ് ന​ട​പ​ടി. എം.​സി റോ​ഡി​ലും ഉ​പ​റോ​ഡു​ക​ളി​ലും ഹൈ​വേ പൊ​ലീ​സി​ന്റെ​യും അ​ടൂ​ർ, പ​ന്ത​ളം പൊ​ലീ​സി​ന്റെ​യും ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ൽ ഇ​ര​യാ​കു​ന്ന​ത് ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​രാ​ണ്.

ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ യു​വാ​വി​ന് ഹെ​ല്‍മ​റ്റി​ല്ലാ​തെ ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ച്ച​തി​ന് 500 രൂ​പ പി​ഴ​യ​ട​ക്കാ​ന്‍ പൊ​ലീ​സി​ന്റെ നോ​ട്ടീ​സ് ല​ഭി​ച്ച​ത്. എ​ന്നാ​ൽ, ഗ​താ​ഗ​ത​നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ബൈ​ക്ക് ഓ​ടി​ക്കു​ന്ന​തെ​ന്നാ​ണ്​ യു​വാ​വി​ന്റെ പ്ര​തി​ക​ര​ണം. പൊ​ലീ​സ് നി​ര​ന്ത​ര​മാ​യി ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ വേ​ട്ട​യാ​ടു​ക​യാ​ണ്.

കാ​മ​റ​യി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും വാ​ഹ​ന​ങ്ങ​ളു​ടെ ഫോ​ട്ടോ പൊ​ലീ​സ് പ​ക​ര്‍ത്തു​ന്ന​ത്. വാ​ഹ​നം നി​ര്‍ത്തി​യു​ള്ള പ​രി​ശോ​ധ​ന കു​റ​വാ​ണ്. ഫോ​ട്ടോ​യെ​ടു​ത്ത്, പി​ഴ​യ​ട​ക്കാ​ന്‍ നോ​ട്ടീ​സ് അ​യ​ക്കു​ന്ന​താ​ണ് പൊ​ലീ​സി​ന്റെ ഇ​പ്പോ​ഴ​ത്തെ രീ​തി. പി​ഴ​യ​ട​ക്കാ​നു​ള്ള നോ​ട്ടീ​സ് എ​ത്തു​മ്പോ​ഴാ​ണ് പ​ല​രും അ​റി​യു​ന്ന​ത്.

Tags:    
News Summary - Police camera beyond AI-Complaints of widespread fines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.