കൊടുമൺ: കൊടുമൺ സർവിസ് സഹകരണ ബാങ്ക് നിയമനത്തെച്ചൊല്ലി സി.പി.എമ്മിൽ ഭിന്നത. ജില്ല നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ചു.
ബാങ്കിൽ 14 വർഷമായി ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരിയെ സ്ഥിരപ്പെടുത്താതെ പകരം പാർട്ടി ഏരിയ കമ്മിറ്റി അംഗത്തിന്റെ ഭാര്യയെ സ്ഥിരമായി നിയമിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി.
ബാങ്ക് പ്രസിഡന്റ് പി.ആർ. സുരേഷും വൈസ് പ്രസിഡന്റ് കെ.ജി. രാജനുമാണ് രാജിവെച്ചത്. പുതിയ നിയമനത്തെ ഭരണ സമിതിയിൽ രണ്ടുപേർ മാത്രമാണ് അനുകൂലിച്ചത്.
ഏരിയ കമ്മിറ്റി അംഗത്തിന്റെ ഭാര്യയെ നിയമിക്കാൻ സി.പി.എം ജില്ല നേതൃത്വം കർശന നിർദേശം നൽകിയതായി അറിയുന്നു. ഈ നിർദേശം ഭരണ സമിതിയിൽ ഭൂരിപക്ഷവും എതിർക്കുകയായിരുന്നു. സി.പി.എം നിയന്ത്രണത്തിലാണ് ഭരണസമിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.