പത്തനംതിട്ട: ഗർഭിണിയായ ഭാര്യ ചികിത്സയും പരിചരണവും കിട്ടാതെ മരിച്ച കേസിൽ റിമാൻഡിലായിരുന്ന ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മല്ലപ്പുഴശ്ശേരി കുഴിക്കാല കുറുന്താർ ജ്യോതി നിവാസിൽ എം. ജ്യോതിഷിനെയാണ് (31) ഈമാസം എട്ടുവരെ കസ്റ്റഡിയിൽ വാങ്ങിയത്. അത്യപൂർവം എന്ന് പൊലീസ് കരുതുന്ന കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നത്.
കഴിഞ്ഞ 28നാണ് ജ്യോതിഷിെൻറ ഭാര്യ അനിത (28) മരിച്ചത്. ചികിത്സയും പരിചരണവും കിട്ടാതെ മരിച്ച ഗർഭസ്ഥശിശു രണ്ടുമാസത്തോളം വയറ്റിൽ കിടന്നുണ്ടായ അണുബാധയെ തുടർന്നായിരുന്നു അനിതയുടെ മരണം. ഗർഭിണിയായ അനിതയെ ഭർത്താവ് നിരന്തരം പീഡിപ്പിച്ചതായും സ്വർണവും മറ്റും വിറ്റതായും പരാതിയുണ്ട്.
സംഭവത്തിൽ മനുഷ്യാവകാശ കമീഷനും വനിത കമീഷനും കേസെടുത്തിട്ടുണ്ട്. അന്വഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ മനുഷ്യവകാശ കമീഷൻ ജില്ല പൊലീസ് മോധിയോട് ആശ്യപ്പെട്ടിരുന്നു. ഇവരുടെ മൂത്ത മകെൻറ ഹൃദ്രോഗത്തിന് ചികിത്സ നടത്താതിരുന്നതിനാൽ കുട്ടി ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ആറന്മുള പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.