പുനലൂർ - മൂവാറ്റുപുഴ റോഡിൽ മന്ദമരുതിക്ക് സമീപം

വെള്ളിയാഴ്ചയുണ്ടായ അപകടം

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടം തുടർക്കഥ

റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. പ്ലാച്ചേരി മുതൽ ഉതിമൂട് വരെ ഭാഗങ്ങളിലാണ് തുടർച്ചയായ വാഹനാപകടങ്ങൾ.

വെള്ളിയാഴ്ച പുലർച്ച മന്ദമരുതി പള്ളി ഭാഗത്തുണ്ടായ അപകടമാണ് ഏറ്റവും ഒടുവിലത്തേത്. റാന്നി ഭാഗത്തേക്ക് വന്ന ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചുകയറി ഓടയിൽ വീണു.

റോഡ് നിർമാണം പൂർത്തിയായശേഷം പ്ലാച്ചേരിക്കും ഉതിമൂടിനും ഇടക്ക് നടന്ന അപകടങ്ങളിൽ പത്തോളം പേർ മരിച്ചു. പലയിടത്തും റോഡി‍െൻറ വശങ്ങളിൽ അപകട സൂചന ബോർഡില്ല. 

Tags:    
News Summary - Accident continues on the Punalur-Muvattupuzha highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.