റാന്നി: കുരുമ്പന്‍മൂഴി പനംകുടന്ത വനത്തില്‍ ജനവാസ മേഖലയോടു ചേര്‍ന്ന് കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. വിറകു ശേഖരിക്കാനെത്തിയ നാട്ടുകാരാണ് കാട്ടുകൊമ്പനെ ഉള്‍ക്കാട്ടില്‍ ചെരിഞ്ഞ നിലയിൽ കണ്ടത്.
ചെങ്കുത്തായ സ്ഥലത്തേക്ക് ആന ഉരുണ്ടു വന്നതു പോലെയാണ് കിടക്കുന്നത്. ഒരു കൊമ്പ് മണ്ണില്‍ തറഞ്ഞ നിലയിലാണ്. കുരുമ്പന്‍ മൂഴിയില്‍ ജനവാസ മേഖലയില്‍ തുടർച്ചയായി ശല്യം ചെയ്തിരുന്ന ആനയാണെന്നാണ് സംശയം. വിവരമറിഞ്ഞ് കണമല വനം സ്റ്റേഷനില്‍ നിന്നു അധികൃതരും, വെച്ചൂച്ചിറ പൊലീസും സ്ഥലത്ത് എത്തി.
കോന്നിയില്‍ നിന്നും വനംവകുപ്പിന്‍റെ സര്‍ജന്‍ എത്തിയ ശേഷം പോസ്റ്റുമോര്‍ട്ടം ചെയ്ത് വനത്തില്‍ തന്നെ ജഢം മറവു ചെയ്യും. നടപടികള്‍ സ്വീകരിക്കുന്നതിനായി വനം വകുപ്പ് സംഘം സ്ഥലത്തുണ്ട്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമെ ചെരിയാനുണ്ടായ കാരണം വെളിപ്പെടുത്താനാകുവെന്ന് കണമല ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എം. ഷാജിമോന്‍ പറഞ്ഞു. എസ്.എഫ്.ഒ പി.എ നജിമോന്‍,സാബുമോന്‍,ബി.എഫ്.ഒ അക്ഷയ് ബാബു, പി. ശ്രീജിത്ത് എന്നിവരടങ്ങിയ സംഘം സ്ഥലത്ത് രാത്രി ക്യാമ്പു ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.