എ​ച്ച്.​സി​യാ​ദ് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ

കണ്ടക്ടർ സിയാദ് ഇനി കെ.എസ്.ആർ.ടി.സി ബസും ഓടിക്കും

റാ​ന്നി: ബ​ത്തേ​രി ഡി​പ്പോ​യി​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണ്ട​ക്ട​ർ എ​ച്ച്. സി​യാ​ദ് ഇ​നി ഡ്രൈ​വ​റു​മാ​കും. സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ക​ണ്ട​ക്ട​ർ കം ​ഡ്രൈ​വ​ർ എ​ന്ന ബ​ഹു​മ​തി പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ സി​യാ​ദി​ന് സ്വ​ന്തം. ബ​ത്തേ​രി-​പാ​ലാ-​പ​ത്ത​നം​തി​ട്ട സൂ​പ്പ​ർ​ഫാ​സ്റ്റി​ൽ ക​ണ്ട​ക്ട​ർ​ക്ക് പു​റ​മേ ഡ്രൈ​വ​ർ ജോ​ലി കൂ​ടി ഇ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കും. ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ളി​ൽ മൂ​ന്ന് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ​മാ​രാ​ണ് ജോ​ലി​നോ​ക്കി​യി​രു​ന്ന​ത്. ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ള്ള ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് തി​രി​കെ ഡ്രൈ​വ​റാ​യും ജോ​ലി ചെ​യ്യാ​മെ​ന്ന് അ​ടു​ത്തി​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി എം.​ഡി ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ആ​ദ്യം അ​പേ​ക്ഷ ന​ൽ​കി​യ​ത് സി​യാ​ദ് ആ​യി​രു​ന്നു.

12 വ​ർ​ഷ​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ജോ​ലി​ചെ​യ്യു​ന്നു. കെ .​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ധാ​രാ​ളം ക​ണ്ട​ക്ട​ർ​മാ​ർ ഹെ​വി ലൈ​സെ​ൻ​സ് ഉ​ള്ള​വ​രു​ണ്ട്. ജീ​വ​ന​ക്ക​രോ​ട് അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ സ​മീ​പ​നം മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കും എ​ന്ന പ്ര​തീ​ക്ഷ​യി​ൽ ഹെ​വി ലൈ​സ​ൻ​സ് ഉ​ള്ള കൂ​ടു​ത​ൽ ക​ണ്ട​ക്ട​ർ​മാ​ർ ക​ണ്ട​ക്ട​ർ കം ​ഡ്രൈ​വ​ർ എ​ന്ന ത​സ്തി​ക​യി​ലേ​ക്ക് ക​ട​ന്നു​വ​രാ​ൻ പ്ര​ചോ​ദ​നം ആ​കു​ന്ന​തി​ന് ത​ന്‍റെ ശ്ര​മം കാ​ര​ണ​മാ​കു​മെ​ങ്കി​ൽ സം​തൃ​പ്ത​നാ​ണെ​ന്ന് സി​യാ​ദ് മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു10 വ​ർ​ഷ​മാ​യി കോ​ഴി​ക്കോ​ട് ബം​ഗ​ളൂ​രു റൂ​ട്ടി​ൽ ക​ണ്ട​ക്ട​ർ ആ​യി​രു​ന്നു.

ഡ്രൈ​വ​ർ​മാ​രു​ടെ ദീ​ർ​ഘ സ​മ​യ​ത്തെ ഡ്രൈ​വി​ങ്ങി​ലെ ബു​ദ്ധി​മു​ട്ടു​ക​ൾ മ​ന​സ്സി​ലാ​ക്കി​യാ​ണ് ലൈ​സ​ൻ​സ് എ​ടു​ത്ത​തും അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​തും. ബ​യോ​മെ​ഡി​ക്ക​ൽ എ​ൻ​ജി​നീ​റി​ങ് ബി​രു​ദ​ധാ​രി​യാ​ണ്. ഭാ​ര്യ ഫ​സീ​ല പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ സീ​നി​യ​ർ ക്ല​ർ​ക്കാ​ണ്. മ​ക്ക​ൾ: അ​ബ്ദു​ല്ല മു​സാ​ഹിം, ആ​ഷി​യാ​ന, അ​മീ​റ മെ​ഹ്‌​രി.

Tags:    
News Summary - First Conductor cum Driver in ksrtc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.