റാന്നി: ഇതരസംസ്ഥാന യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ യുവാവിനെ റിമാൻഡ് ചെയ്തു. ഝാർഖണ്ഡ് സ്വദേശി സാഗർ കുമാർ യാദവിനെയാണ് (23) പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇട്ടിയപ്പാറ കോളജ് റോഡിൽ രണ്ട് കെട്ടിടങ്ങളിലായി വാടകക്ക് താമസിക്കുന്നവരാണ് ഇരുവരും.
ഇൻസ്പെക്ടർ കെ.എസ്. വിജയൻ, എസ്.ഐ മാരായ അനീഷ് ടി. പ്രസാദ്, സോമനാഥൻ നായർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി യുവാവിനെ പിടികൂടുകയായിരുന്നു. യുവതിയും ഝാർഖണ്ഡ് സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.