റാന്നി: ഗതാഗത നിയന്ത്രണത്തിന് സംവിധാനം ഇല്ലാത്തതിനാൽ മാമുക്ക് ജങ്ഷനിൽ ദിനംപ്രതി അപകടമേറുന്നു. മുമ്പ് സിഗ്നൽ ലൈറ്റുകൾ പ്രവർത്തിച്ചിരുന്നപ്പോൾ അപകടങ്ങൾ കുറവായിരുന്നു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത നവീകരണത്തോടെ നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാതായി. റാന്നി-തിരുവല്ല റോഡിൽനിന്നും ഹൈവേയുടെ ഇരുഭാഗത്തുനിന്നും നിരന്തരം വാഹനങ്ങൾ വരുന്ന തിരക്കേറിയ ജങ്ഷനായതിനാൽ ചെറുതും വലുതുമായ അപകടങ്ങളാണിവിടെ ദിനംപ്രതി ഉണ്ടാകുന്നത്. ഇവിടെ സ്ഥാപിച്ച കൈവരി പലതവണ വാഹനമിടിച്ച് തകർന്നിരുന്നു. ഇവ പുനഃസ്ഥാപിച്ചിട്ടുമില്ല. ജങ്ഷൻ മധ്യത്തിലെ ഡിവൈഡറിലും ജീപ്പ് ഇടിച്ചുകയറുകയുണ്ടായി. റോഡരികിലെ അനധികൃത പാർക്കിങ്ങുംഫ അപകടങ്ങൾ വിളിച്ചുവരുത്തുന്നു. ചൊവ്വാഴ്ച രാവിലെ കാറിന്റെ പിന്നിൽ ടിപ്പർ ലോറി തട്ടി ഗതാഗതം തടസ്സപ്പെട്ടിരുന്നു. അടിയന്തരമായി ഇവിടെ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്നും ട്രാഫിക് പൊലീസിനെ നിയമിക്കണമെന്നുമാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.