പത്തനംതിട്ട: റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനെതിരെ വെള്ളിയാഴ്ച നടക്കുന്ന അവിശ്വാസ പ്രമേയത്തില്‍ സി.പി.എമ്മിെൻറയും ബി.ജെ.പിയുടെയും നിലപാട് വ്യക്തമാക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് ബാബു ജോര്‍ജ് ആവശ്യപ്പെട്ടു.
ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡൻറുമായി എല്‍.ഡി.എഫ് അംഗം ശോഭ ചാര്‍ളി കരാര്‍ ഉണ്ടാക്കിയിരുന്നു. ബി.ജെ.പി പിന്തുണ സംബന്ധിച്ച് വിവാദമുയര്‍ന്നപ്പോള്‍ ബി.ജെ.പി ഔദ്യോഗികമായി ഈ കരാര്‍ പുറത്തുവിട്ടു. എല്‍.ഡി.എഫ് യോഗങ്ങളില്‍ ശോഭാ ചാര്‍ളി പങ്കെടുക്കിെല്ലന്ന് ബി.ജെ.പിയോട് സമ്മതിച്ചിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. എല്‍.ഡി.എഫില്‍നിന്ന് ശോഭാ ചാര്‍ളിയെ പുറത്താക്കിയതായി പത്രക്കുറിപ്പ് ഇറക്കിയിരുന്നുവെങ്കിലും എല്‍.ഡി.എഫിെൻറ എല്ലാ പരിപാടികളിലും ശോഭാ ചാര്‍ളി സജീവമായി പങ്കെടുത്തിരുന്നു.
റാന്നി ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ്- നാല്, കേരള കോണ്‍ഗ്രസ് ജോസഫ്- ഒന്ന്, യു.ഡി.എഫ് സ്വതന്ത്രന് -ഒന്ന് ഉള്‍പ്പെടെ യു.ഡി.എഫിന് ആറ് അംഗങ്ങളാണുള്ളത്. ഇടതുമുന്നണയില്‍ സി.പി.എം -നാല്, കേരള കോണ്‍ഗ്രസ് മാണി -ഒന്ന് ഉള്‍പ്പെടെ അഞ്ച് അംഗങ്ങാണ് ഉള്ളത്. ബി.ജെ.പിക്ക് രണ്ട് അംഗങ്ങളും. ഈ സാഹചര്യത്തില്‍ മൂന്നിന് നടക്കുന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ ബി.ജെ.പി-സി.പി.എം നിലപാട് നിര്‍ണായകമാണ്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സി.പി.എമ്മിെൻറയും ബി.ജെ.പിയുടെയും നിലപാട് എന്താണെന്ന് വ്യക്തമാക്കുവാന്‍ ഇരുകക്ഷികള്‍ക്കും ബാധ്യതയുണ്ടെന്ന് ബാബു ജോര്‍ജ് പറഞ്ഞു. ആറ്അംഗങ്ങളുള്ള യു.ഡി.എഫിനെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിനാണ് ബി.ജെ.പിയുമായി കരാര്‍ ഉണ്ടാക്കി അവരുടെ പിന്തുണ നേടി സി.പി.എം റാന്നി പഞ്ചായത്തിെൻറ ഭരണം പിടിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.