റാന്നി: താലൂക്ക് ആശുപത്രി ഫാർമസി ബുധനാഴ്ച മുതൽ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു.
ദിവസവും 800 -1000 രോഗികൾ എത്തുന്ന ആശുപത്രിയിൽ രാത്രി അമിതവില കൊടുത്തു മരുന്നുകൾ പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയായിരുന്നു. ഇത് മനസ്സിലാക്കിയാണ് എം.എൽ.എ രാത്രി ഫാർമസി പ്രവർത്തിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചത്. തിങ്കളാഴ്ച ചേർന്ന ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.