റാന്നി: കുട്ടിൾക്കിടയിൽ വ്യത്യസ്തങ്ങളായ ബോധന തന്ത്രങ്ങളിലൂടെ ശാസ്ത്ര വിദ്യാഭ്യാസ പരിപാടികൾ നടത്തി ശ്രദ്ധേയയാവുകയാണ് പഴവങ്ങാടി ഗവ. യു.പി സ്കൂൾ ശാസ്ത്രാധ്യാപിക എഫ്. അജിനി. ശാസ്ത്ര പഠനം രസകരമാക്കാൻ ടീച്ചർ തയാറാക്കിയ പഠനോപകരണങ്ങളും മാജിക്കുകളും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ക്ലാസുകളും അധ്യാപക വിദ്യാർഥികൾക്ക് നവ്യാനുഭവമാവുകയാണ്.
ടി.ടി.ഐകളിൽ വന്ന കുട്ടികളും തങ്ങൾക്ക് അജിനി ടീച്ചർ മാതൃകയാണ് എന്ന് പറഞ്ഞപ്പോൾ കൈയടിച്ചത് അധ്യാപകരാണ്. കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി ഇരുന്നൂറ്റി അമ്പതിൽ പരം ശാസ്ത്ര ക്ലാസുകൾ എടുത്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ഈ പത്തനംതിട്ടക്കാരി. ബാല സംഘടനകളുടെ കൂട്ടായ്മകളിലും ടീച്ചർ സജീവ സാന്നിധ്യമാണ്. ശാസ്ത്രരംഗം റാന്നി ഉപജില്ല കോഓഡിനേറ്റർ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്രശിക്ഷ കേരളയുടെയും സംസ്ഥാന റിസോഴ്സ് ഗ്രൂപ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.