മൂ​ഴി​യാ​ർ നാ​ൽ​പ​തേ​ക്ക​ർ കോ​ള​നി ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്രം കാ​ട്ടാ​ന ത​ല്ലി​ത്ത​ക​ർ​ത്ത നി​ല​യി​ൽ

മൂഴിയാറിൽ ക്ഷേത്രത്തിനുനേരെ കാട്ടാനയുടെ ആക്രമണം

ചി​റ്റാ​ർ: മൂ​ഴി​യാ​ർ നാ​ൽ​പ​തേ​ക്ക​ർ കോ​ള​നി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ കൂ​ട്ട​മാ​യെ​ത്തി​യ കാ​ട്ടാ​ന​ക​ൾ ശ്രി ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ നാ​ശം​വി​ത​ച്ചു. ഓ​ഫി​സി​െൻറ ഗ്രി​ല്ലു​ക​ൾ വ​ലി​ച്ചി​ള​ക്കി. നി​ല​വി​ള​ക്കു​ക​ൾ ത​ട്ടി തെ​റി​പ്പി​ച്ചു. ഓ​ഫി​സ് മു​റി​യും ഉ​ച്ച​ഭാ​ഷി​ണി​യും ത​ക​ർ​ത്തു. പൂ​ജാ വ​സ്തു​ക്ക​ളും ന​ശി​പ്പി​ച്ചു. രാ​ത്രി​യി​ൽ ശ​ബ്​​ദം​കേ​ട്ട് സ​മീ​പ​ത്തെ കോ​ള​നി​വാ​സി​ക​ൾ എ​ത്തി ബ​ഹ​ളം​െ​വ​ച്ചെ​ങ്കി​ലും ആ​ന​ക​ൾ പോ​യി​ല്ല. ഏ​റെ​നേ​രം ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ക​റ​ങ്ങി​ന​ട​ന്ന ആ​ന​ക​ൾ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം പു​ല​ർ​ച്ചെ​യാ​ണ് പോ​യ​ത്.

ഓ​ഫി​സ് മു​റി​ക്കു​ള്ളി​ലാ​ണ് ശ​ർ​ക്ക​ര സൂ​ക്ഷി​ക്കു​ന്ന​ത്. ശ​ർ​ക്ക​ര​യു​ടെ ഗ​ന്ധം ഏ​റ്റാ​ണ് കാ​ട്ടാ​ന കൂ​ട്ടം എ​ത്തി​യ​ത്. മു​റി​യു​ടെ മേ​ൽ​ക്കൂ​ര​യി​ലെ ഷീ​റ്റു​ക​ളും വ​ലി​ച്ചു താ​ഴെ​യി​ട്ടു ന​ശി​പ്പി​ച്ചു. ക്ഷേ​ത്ര​ത്തി​നു ചു​റ്റു​മു​ള്ള മു​ള്ളു​വേ​ലി ത​ല്ലി​ത്ത​ക​ർ​ത്താ​ണ് ക്ഷേ​ത്ര​ത്തി​നു​ള്ളി​ലേ​ക്ക് ക​യ​റി​യ​ത്.

ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​തി നി​ല​യ​ത്തി​ലെ ജി​വ​ന​ക്കാ​ർ താ​മ​സി​ക്കു​ന്ന മൂ​ഴി​യാ​ർ 40 കോ​ള​നി​ക്ക് സ​മീ​പ​മാ​ണ് ക്ഷേ​ത്രം സ്ഥി​തി​ചെ​യ്യു​ന്ന​ത്. ഇ​വ​രു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് ഈ ​ക്ഷേ​ത്രം. ക​ഴി​ഞ്ഞ വ​ർ​ഷ​വും കാ​ട്ടാ​ന ക്ഷേ​ത്ര​ത്തി​ൽ ക​യ​റി നാ​ശം​വി​ത​ച്ചി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.