റാന്നി തെക്കേപ്പുറം തെക്കേതിൽ റെജിയുടെ വീടി​െൻറ സംരക്ഷണഭിത്തി ഇടിഞ്ഞപ്പോൾ

വീടി​െൻറ മുറ്റവും സംരക്ഷണഭിത്തിയും ഇടിഞ്ഞു; ഗൃഹനാഥൻ 15 അടി താഴ്​ചയിലേക്ക്​ വീണു

റാന്നി (പത്തനംതിട്ട): കനത്ത മഴയിൽ വീടി​െൻറ സംരക്ഷണഭിത്തിയും മുറ്റവും ഇടിഞ്ഞുവീണു. ഗൃഹനാഥൻ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ഏഴരയോടെ റാന്നി തെക്കേപ്പുറം തെക്കേതിൽ റെജി (55) ആണ് അപകടത്തിൽപ്പെട്ടത്. സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടർന്ന് വീടിനും ബലക്ഷയമായി.

റെജി വീടി​െൻറ മുൻവശത്തെ കൈപ്പടയിൽ ഇരിക്കുകയായിരുന്നു. വലിയ ശബ്ദം കേട്ട് മകൻ റിജോ എത്തിയപ്പോൾ പിതാവ് പതിനഞ്ചടിയോളം താഴ്ചയിൽ വീണുകിടക്കുന്നതാണ് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. വാർഡ് അംഗം പ്രകാശ് കുഴികാലയും റവന്യൂ സംഘവും സംഭവസ്ഥലം സന്ദർശിച്ചു. 

Tags:    
News Summary - The yard and protective wall of the house collapsed; man fell to a depth of 15 feet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.