റാന്നി: നാട്ടിൻപുറങ്ങളിൽ ചക്കയാണ് ഇപ്പോൾ താരം. ഒരുകാലത്ത് ഗ്രാമീണമേഖലകളിൽ പാവപ്പെട്ടവരുടെ വിശപ്പടക്കിയിരുന്ന ചക്കകൾ ഇപ്പോൾ അതിർത്തി കടക്കുകയാണ്. ദിേനന നൂറകണക്കിന് ടൺ ചക്കയാണ് അയൽ സംസ്ഥാനങ്ങളിലേക്ക് കയറ്റിവിടുന്നത്. ഈ സീസൺ കാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും നിറലോഡുമായി ചക്കവണ്ടികൾ ഓടാൻ തുടങ്ങിയത് ഇപ്പോഴും തുടരുന്നു.
മലയോര മേഖലയായ റാന്നി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ ചക്ക വാങ്ങുന്ന കച്ചവടക്കാർ നിരവധിയാണ്. ചെറുകിട കച്ചവടക്കാർ വാഹനവുമായെത്തി ചെറുതും വലുതുമായ ചക്കക്ക് മൊത്തത്തിൽ വില ഉറപ്പിച്ച് വാങ്ങും.
ഇവർതന്നെ പ്ലാവിൽ കയറി നിലത്തു വീഴാതെ ചാക്കിലേക്ക് ചക്കകൾ അടർത്തി ഇടും. ഒരു ചക്കക്ക് ഇപ്പോൾ 30 രൂപയാണ് ഉടമക്ക് കൊടുക്കുന്നത്. ചെറുതും വലുതുമായ എല്ലാ ചക്കകൾക്കും ഒരുവിലയാണ്.
രണ്ടുവർഷം മുമ്പ് ഒരുചക്കക്ക് 100 രൂപ ഉണ്ടായിരുന്നു. ചക്കക്കച്ചവടത്തിലും ഇടനിലക്കാരുടെ ചൂഷണമാെണന്നാണ് പറയുന്നത്. ഒരു ടൺ ചക്ക കൊടുത്താൽ 18,000 രൂപ വരെ ഉണ്ടായിരുന്ന സമയത്ത് ഉടമസ്ഥർക്ക് 100 രൂപ കിട്ടിയിരുന്നു. എന്നാൽ, ഇപ്പോൾ ഒരുടണ്ണിന് 7000 രൂപ മാത്രമാണ് ഉള്ളത് അതിനാലാണ് ചക്ക വില 30ആയി കുറഞ്ഞതത്രെ.
റാന്നിയിലും സമീപപ്രദേശങ്ങളിൽനിന്നും ശേഖരിക്കുന്ന ചക്കകൾ കൂടുതലായും എരുമേലിയിലാണ് ചെറുകിട കച്ചവടക്കാർ കൊടുക്കുന്നത്. അവിടുന്ന് മൊത്തക്കച്ചവടക്കാർ അന്തർ സംസ്ഥാനങ്ങളിൽ എത്തിക്കും. ചക്കയിൽനിന്ന് ബിസ്കറ്റ്, ബേബിഫുഡ് തുടങ്ങിയ ഉൽപന്നങ്ങളാണ് നിർമിക്കുന്നത്. കാലാവസ്ഥവ്യതിയാനം കാരണം ഇത്തവണ ചക്ക കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.