പ​ത്ത​നം​തി​ട്ട പ്ര​സ്​​ക്ല​ബ്​ സം​ഘ​ടി​പ്പി​ച്ച സ്ഥാ​നാ​ർ​ഥി സം​ഗ​മ​ത്തി​ൽ ആ​ന്‍റോ ആ​ന്‍റ​ണിയും തോമസ്​ ഐസക്കും

പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തെ ക​ട​ക്കെ​ണി​യി​ലേ​ക്ക് ത​ള്ളി​വി​ട്ട​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം മു​ൻ ധ​ന​മ​ന്ത്രി​യാ​യ തോ​മ​സ് ഐ​സ​ക്കി​നെ​ന്ന്​ ആ​ന്‍റോ ആ​ന്‍റ​ണി. ക​ട​മെ​ടു​പ്പ് പാ​ത​ക​മ​ല്ലെ​ന്നും കി​ഫ്ബി​യെ എ​തി​ർ​ക്കു​ന്ന​വ​ർ വി​ക​സ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ കൂ​ടി പ​റ​ഞ്ഞു ത​ര​ണ​മെ​ന്നും തോ​മ​സ് ഐ​സ​ക് ആ​വ​ശ്യ​പ്പെ​ട്ടു.

പ​ത്ത​നം​തി​ട്ട പ്ര​സ്​​ക്ല​ബ്​ സം​ഘ​ടി​പ്പി​ച്ച സ്ഥാ​നാ​ർ​ഥി സം​ഗ​മ​ത്തി​ലാ​ണ്​ നി​ല​പാ​ടു​ക​ളു​മാ​യി നേ​താ​ക്ക​ൾ ഏ​റ്റു​മു​ട്ടി​യ​ത്. അ​തേ​സ​മ​യം, എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ ആ​ന്‍റ​ണി സം​ഗ​മ​ത്തി​നെ​ത്തി​യി​ല്ല. ഇ​ഡി​യെ ത​നി​ക്കു ഭ​യ​മി​ല്ല. ര​ണ്ടു വ​ർ​ഷ​മാ​യി അ​വ​ർ എ​ന്‍റെ പി​ന്നാ​ലെ കൂ​ടി​യി​രി​ക്കു​ക​യാ​ണ്. അ​വ​രു​ടെ മു​മ്പാ​കെ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. എ​ന്താ​ണ് ഞാ​ൻ ചെ​യ്ത കു​റ്റ​മെ​ന്ന് അ​വ​ർ പ​റ‍യ​ട്ടെ​യെ​ന്നും ഐ​സ​ക്​ പ​റ​ഞ്ഞു.

കി​ഫ്​​ബി​യു​ണ്ടാ​ക്കി​യ​ത് ​വി​ക​സ​ന ബ​ദ​ലോ ക​ട​ക്കെ​ണി​യോ?

പ​രി​ധി ക​ഴി​ഞ്ഞും ക​ട​മെ​ടു​പ്പ് തു​ട​ക്ക​മി​ട്ട​ത് ഐ​സ​കാ​ണെ​ന്ന്​ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി കു​റ്റ​പ്പെ​ടു​ത്തി. സ​ക​ല പ​രി​ധി​ക​ളും ക​ഴി​ഞ്ഞു ക​ട​മെ​ടു​ക്കു​ക​യും കൊ​ള്ള​പ്പ​ലി​ശ​ക്ക്​ മ​സാ​ല ബോ​ണ്ട് വാ​ങ്ങി കേ​ര​ള​ത്തെ ക​ട​ക്കെ​ണി​യി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ 60 വ​ർ​ഷ​ത്തി​നി​ടെ കേ​ര​ള​ത്തി​നു​ണ്ടാ​യ ക​ടം 1.72 കോ​ടി രൂ​പ​യു​ടെ​താ​യി​രു​ന്നെ​ങ്കി​ൽ തോ​മ​സ് ഐ​സ​ക്കി​ന്‍റെ കാ​ല​യ​ള​വി​ൽ 3.25 ല​ക്ഷം കോ​ടി​യു​ടെ ക​ട​മു​ണ്ടാ​യ​താ​യി ആ​ന്‍റോ ചൂ​ണ്ടി​ക്കാ​ട്ടി.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ കൊ​ച്ചി മെ​ട്രോ, വി​ഴി​ഞ്ഞം തു​റ​മു​ഖം, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം, മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ, ഗെ​യി​ൽ പൈ​പ്പ് ലൈ​ൻ തു​ട​ങ്ങി വ​ൻ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യി​ട്ട്​ പോ​ലും വ​ള​രെ കു​റ​ഞ്ഞ പ​ലി​ശ​ക്ക്​ മാ​ത്ര​മാ​ണ് ക​ട​മെ​ടു​ത്ത​ത്. കി​ഫ്ബി​യു​ടെ പേ​രി​ൽ തോ​മ​സ് ഐ​സ​ക് വി​ദേ​ശ​ത്തു​നി​ന്ന് മ​സാ​ല ബോ​ണ്ട് വാ​ങ്ങി​യ​ത് 9.72 ശ​ത​മാ​നം പ​ലി​ശ​ക്കാ​ണ്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ ഗാ​ര​ന്‍റി​യാ​യി ന​ൽ​കി​യാ​ണ് ഇ​ത്ര​യും ക​ട​മെ​ടു​പ്പ് ന​ട​ത്തി​യ​ത്.

പ​രി​ധി വി​ട്ടു​ള്ള ക​ട​മെ​ടു​പ്പ് കാ​ര​ണം കേ​ന്ദ്ര​സ​ഹാ​യം കു​റ​ഞ്ഞു. അ​പ്പോ​ഴും കേ​ര​ള​ത്തി​ലെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടാ​ൻ പാ​ടി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ കേ​ന്ദ്ര​സ​ഹാ​യ​ത്തി​നു​വേ​ണ്ടി യു.​ഡി.​എ​ഫ് നി​ല​പാ​ടെ​ടു​ത്തു. എ​ന്നാ​ൽ, ഇ​ന്നി​പ്പോ​ൾ സാ​മ്പ​ത്തി​ക സ്ഥി​തി താ​റു​മാ​റാ​യി. പെ​ൻ​ഷ​നു​ക​ൾ മു​ട​ങ്ങി. വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​യി. സ്കൂ​ളു​ക​ളി​ൽ ഉ​ച്ച​ക്ക​ഞ്ഞി​യും സ്കോ​ള​ർ​ഷി​പ്പു​ക​ളും മു​ട​ങ്ങി.

എ​ന്നാ​ൽ, മ​സാ​ല ബോ​ണ്ടി​ൽ കൂ​ടി​യ പ​ലി​ശ​ക്ക്​ ക​ട​മെ​ടു​ത്തെ​ന്ന ആ​രോ​പ​ണം തോ​മ​സ് ഐ​സ​ക് ത​ള്ളി. ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​സാ​ല ബോ​ണ്ട് വാ​ങ്ങി​യ​ത്. മ​റ്റു ക​ട​മെ​ടു​പ്പു​ക​ളെ​ല്ലാം ഡോ​ള​റി​ന്‍റെ മൂ​ല്യ​ത്തി​ലാ​ണ്. ഇ​താ​കു​മ്പോ​ൾ വി​പ​ണി​യി​ൽ ഡോ​ള​റി​നു​ണ്ടാ​കു​ന്ന വ്യ​തി​യാ​ന​ത്തി​ന​നു​സൃ​ത​മാ​യി തു​ക ഉ​യ​രും.

എ​ന്നാ​ൽ, മ​സാ​ല​ബോ​ണ്ടി​ന്‍റെ പ​ലി​ശ ഇ​ന്ത്യ​ൻ പ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്ലി​പ്ത​മാ​യി​രി​ക്കും. പ​ശ്ചാ​ത്ത​ല മേ​ഖ​ല​യി​ൽ വ​ൻ​മു​ന്നേ​റ്റ​മാ​ണ് കി​ഫ്ബി മു​ഖേ​ന​യു​ണ്ടാ​യ​ത്. കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ദ്ഘ​ട​ന​യി​ലും വ​ള​ർ​ച്ച​യു​ണ്ടാ​യി. എ​ന്നാ​ൽ, കേ​ന്ദ്രം കേ​ര​ള​ത്തെ ശ്വാ​സം​മു​ട്ടി​ച്ചു​വെ​ന്നും തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. വ​രു​മാ​ന സ്രോ​ത​സ്സു​ക​ളു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് കു​റ​ഞ്ഞ പ​ലി​ശ​യി​ൽ വാ​യ്പ് കി​ട്ടും.

എ​ന്നാ​ൽ, മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ, റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ ഇ​വ​ക്ക്​ ഇ​ത്ത​ര​ത്തി​ൽ പ​ണം ല​ഭ്യ​മാ​കി​ല്ല-​ഐ​സ​ക്​ പ​റ​ഞ്ഞു.

അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​മോ?

എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് ഐ​സ​ക് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്താ​ണ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി​യും ആ​രോ​പി​ച്ചു. പി.​എ​സ്.​സി പ​ട്ടി​ക​യി​ലു​ള്ള​വ​ർ തൊ​ഴി​ലി​നു​വേ​ണ്ടി സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ സ​മ​രം ചെ​യ്യു​മ്പാ​ൾ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി തൊ​ഴി​ൽ വാ​ഗ്ദാ​നം ചെ​യ്തു ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ്. ഇ​തേ ഏ​ജ​ൻ​സി​ക​ൾ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നു സ​ഹാ​യം ചെ​യ്യു​ന്നു​ണ്ട്.

കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് വോ​ട്ടു​പി​ടി​ത്തം ന​ട​ത്തു​ന്നു. ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളു​ടെ വേ​ദി സ്ഥാ​നാ​ർ​ഥി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​താ​യും ആ​ന്‍റോ ആ​രോ​പി​ച്ചു. മൈ​ഗ്രേ​ഷ​ൻ കോ​ൺ​ക്ലേ​വ് ന​ട​ത്തി താ​ൻ മു​ന്നോ​ട്ടു​വ​ച്ച ആ​ശ​യ​മാ​ണ് വി​ജ്ഞാ​ന പ​ത്ത​നം​തി​ട്ട​യെ​ന്നും ഇ​തി​നെ പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നു​മാ​ണ് തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞ​ത്. വോ​ട്ട​ർ​മാ​രു​ള്ള വേ​ദി​ക​ളി​ൽ താ​ൻ പോ​കാ​റു​ണ്ട്. ഇ​വി​ടെ​യൊ​ന്നും ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ൽ പ്ര​സം​ഗി​ച്ച് വോ​ട്ടു തേ​ടി​യി​ട്ടി​ല്ലെ​ന്നും ഐ​സ​ക് വി​ശ​ദീ​ക​രി​ച്ചു.

സ്​​ഥാ​നാ​ർ​ഥി സം​ഗ​മ​വാ​ർ​ത്ത​യി​ൽ പ്ര​സ്​​ക്ല​ബ്​ പ്ര​സി​ഡ​ന്‍റ്​ സ​ജി​ത്ത്​ പ​ര​മേ​ശ്വ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ. ​ബി​ജു സ്വാ​ഗ​തം പ​റ​ഞ്ഞു-​എ​ന്ന്​ കൂ​ടി ചേ​ർ​ക്കാ​ൻ താ​ത്​​പ​ര്യം.

വി​ക​സ​ന ആ​ശ​യ​ങ്ങ​ൾ Vs വി​ക​സ​ന നേ​ട്ട​ങ്ങ​ൾ

പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​നു​ത​കു​ന്ന പ​ദ്ധ​തി​ക​ളു​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തെ​ന്ന് തോ​മ​സ് ഐ​സ​ക്. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ വി​ജ്ഞാ​ന മ​ണ്ഡ​ല​മാ​യി പ​ത്ത​നം​തി​ട്ട​യെ പ​രി​വ​ർ​ത്ത​നം ചെ​യ്യു​ക​യെ​ന്ന​താ​ണ് ഇ​തി​ൽ പ്ര​ധാ​നം. മൈ​ഗ്രേ​ഷ​ൻ കോ​ൺ​ക്ലേ​വി​ലൂ​ടെ തു​ട​ക്ക​മി​ട്ട ഈ ​പ​ദ്ധ​തി ഇ​ന്ന് തൊ​ഴി​ൽ​ദാ​യ​ക രം​ഗ​ത്ത് മു​ന്നേ​റ്റം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്.

ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ പ​ത്ത​നം​തി​ട്ട​ക്കാ​ർ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ് ഇ​തി​നു പി​ന്നി​ലു​ള്ള​ത്. കൃ​ഷി​യെ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ക​യും ഇ​തി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്ക് വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കു​ക​യു​മെ​ന്ന​താ​ണ് ര​ണ്ടാ​മ​ത്തെ ല​ക്ഷ്യം​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തി​നി​ടെ പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ മു​മ്പാ​കെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി പ​റ​ഞ്ഞു.

പ​രി​മി​ത​ക​ളേ​റെ ഉ​ണ്ടാ​യെ​ങ്കി​ലും കേ​ന്ദ്ര പ​ദ്ധ​തി​ക​ൾ മ​ണ്ഡ​ല​ത്തി​ൽ കൊ​ണ്ടു​വ​രാ​നാ​യി. കോ​ന്നി, ചെ​ന്നീ​ർ​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ സ്വ​ന്തം കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. എം.​പി ഫ​ണ്ട് വി​നി​യോ​ഗി​ച്ച് അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ വ​ൻ മു​ന്നേ​റ്റം ന​ട​ത്തി​യി​ട്ടു​ണ്ട്.

കോ​വി​ഡ് കാ​ല​ത്ത് ആ​ശു​പ​ത്രി​ക​ൾ​ക്ക് ആം​ബു​ല​ൻ​സു​ക​ൾ, ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ന​ൽ​കി. ദേ​ശീ​യ പാ​ത 183 എ, ​തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ക​സ​നം, ഗ്രീ​ൻ​ഫീ​ൽ​ഡ് ദേ​ശീ​യ പാ​ത​ക്ക്​ പു​തി​യ അ​ലൈ​ൻ​മെ​ന്‍റ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ നേ​ടി​യെ​ടു​ത്തു. ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ 3159 കോ​ടി​യാ​ണ് മ​ണ്ഡ​ല​ത്തി​ലേ​ക്കെ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​രാ​ണ്​ റ​ബ​ർ വി​ല​ത്ത​ക​ർ​ച്ച​ക്ക്​ ഉ​ത്ത​ര​വാ​ദി

റ​ബ​ർ വി​ല​ത്ത​ക​ർ​ച്ച​ക്ക്​ കാ​ര​ണം ആ​സി​യാ​ൻ ക​രാ​റെ​ന്നാ​യി​രു​ന്നു തോ​മ​സ് ഐ​സ​കി​ന്‍റെ വാ​ദം. ആ​സി​യാ​ൻ ക​രാ​ർ മു​ഖേ​ന​യു​ള്ള വി​ല ഇ​ടി​വെ​ന്ന പാ​പ​ഭാ​ര​ത്തി​ൽ നി​ന്നു കോ​ൺ​ഗ്ര​സി​ന്​ കൈ​ക​ഴു​കാ​നാ​കി​ല്ലെ​ന്നും റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ഏ​റ്റ​വു​മ​ധി​കം സ​ബ്സി​ഡി ന​ൽ​കി​യ​ത് കേ​ര​ള​ത്തി​ലെ എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​രാ​ണെ​ന്നും വി​ല കൂ​ട​ണ​മെ​ങ്കി​ൽ ട​യ​ർ ലോ​ബി​യു​ടെ ക​ള്ള​ക്ക​ളി​ക​ൾ പൊ​ളി​ക്ക​ണ​മെ​ന്നും തോ​മ​സ് ഐ​സ​ക് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ന്നാ​ൽ, കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ ഭ​രി​ച്ച​പ്പോ​ഴാ​ണ് റ​ബ​റി​നു മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ച്ച​തെ​ന്നും ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ ഇ​റ​ക്കു​മ​തി കൂ​ട്ടി വി​ല ഇ​ടി​ച്ച​താ​യും ആ​ന്‍റോ പ​റ​ഞ്ഞു. റ​ബ​ർ ബോ​ർ​ഡി​ന്‍റെ അ​ധി​കാ​ര​ങ്ങ​ളും എ​ടു​ത്തു​ക​ള​ഞ്ഞു.

Tags:    
News Summary - The candidates clashed with their opinions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.