സ്ഥാനാർഥിക്കുവേണ്ടി​ മകൾ പാടിയ പാരഡിഗാനം ഹിറ്റ്​

റാ​ന്നി: സ്ഥാ​നാ​ർ​ഥി​ക്കു​വേ​ണ്ടി മ​ക​ൾ പാ​ടി​യ പാ​ര​ഡി​ഗാ​നം ഹി​റ്റ്. റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വെ​ച്ചൂ​ച്ചി​റ ഡി​വി​ഷ​ന്‍ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍ഥി സി​ജോ മ​ടു​ക്ക​ക്കു​ഴി​ക്കു​വേ​ണ്ടി 10ാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യാ​യ മ​ക​ള്‍ ടാ​നി​യ സി​ജോ പാ​ടി​യ പാ​ട്ടാ​ണ് ഹി​റ്റാ​യ​ത്.

'എ​ല്ലാ​രും ചൊ​ല്ല​ണ്...' ഗാ​ന​ത്തി​െൻറ ചു​വ​ടു​പി​ടി​ച്ചു​ള്ള ഗാ​ന​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​ത്.

സി.​പി.​ഐ വെ​ച്ചൂ​ച്ചി​റ ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വും എ.​ഐ.​വൈ.​എ​ഫ് മേ​ഖ​ല പ്ര​സി​ഡ​ൻ​റ്, കേ​ര​ള റേ​ഷ​ന്‍ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​നി​റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്ന ആ​ളാ​ണ് സി​ജോ മ​ടു​ക്ക​ക്കു​ഴി.

ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് വെ​ള്ള​ത്താ​ല്‍ ചു​റ്റ​പ്പെ​ട്ട കു​രു​മ്പ​ന്‍മൂ​ഴി നി​വാ​സി​ക​ള്‍ക്കാ​യി വ​ള്ള​ത്തി​ല്‍ സാ​ഹ​സി​ക​മാ​യി കു​രു​മ്പ​ന്‍മൂ​ഴി​യി​ലെ റേ​ഷ​ന്‍ക​ട​യി​ലെ​ത്തി ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത് വാ​ര്‍ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ചി​രു​ന്നു. 2018ലെ ​പ്ര​ള​യ​ത്തി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു മ​ക​ള്‍ ടാ​നി​യ​യും.

Tags:    
News Summary - The parody song sung by the daughter for the candidate was a hit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.