തിരുവല്ല: നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ നടന്ന 69 ലക്ഷം രൂപയുടെ സി.ഡി.എസ് ഫണ്ട് തട്ടിപ്പിൽ പുളിക്കീഴ് പൊലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു.
സി.ഡി.എസ് ചെയർപേഴ്സൻ പി.കെ. സുജ, അക്കൗണ്ടന്റ് എ. സീനാമോൾ, മുൻ വി.ഇ.ഒ വിൻസി എന്നിവർക്കെതിരെ കുടുംബശ്രീ ഓഡിറ്റ് വിഭാഗം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരിയും മെംബർ സെക്രട്ടറി ശ്രീലതയും നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
പണാപഹരണം, വഞ്ചന, വ്യജരേഖ ചമക്കൽ എന്നിവയടക്കം കുറ്റകൃത്യങ്ങൾ നിരത്തി ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ഉൾപ്പെടെയാണ് പരാതി നൽകിയത്.
സംഭവത്തിൽ പ്രാഥമികാന്വേഷണ ശേഷം പരാതി വിജിലൻസിന് കൈമാറുന്നത് സംബന്ധിച്ച് ആലോചിക്കുമെന്ന് പുളിക്കീഴ് എസ്.എച്ച്.ഒ ഇ. അജീബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.