തിരുവല്ല: ഹൈകോടതി പൊലീസ് സംരക്ഷണം നിർദേശിച്ചിരുന്നയാളുടെ വീടും വാഹനങ്ങളും തല്ലിത്തകർത്ത സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുൾെപ്പടെ പ്രതികൾ ഒളിവിൽ.
കുറ്റൂർ പഞ്ചായത്ത് എട്ടാം വാർഡിൽ മുള്ളിപ്പാറയിൽ ചക്കശ്ശേരിയിൽ പി.കെ. സുകുമാരെൻറ വീടും വാഹനങ്ങളും അടിച്ചുതകർത്ത സംഭവത്തിൽ തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബ്രാഞ്ച് സെക്രട്ടറി സാബു ഉൾെപ്പടെ 15 പ്രതികളാണ് ഒളിവിൽപോയത്. 27ന് രാത്രി പത്തരയോടെ ആയിരുന്നു സംഭവം. ആക്രമണത്തിൽ തകർന്ന ജനൽചില്ല് തുളഞ്ഞുകയറി സുകുമാരെൻറ ചെറുമകൻ ശ്രാവണിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സ്വന്തം വസ്തുവിൽ സുകുമാരൻ മതിൽ നിർമിക്കുന്നതിനെതിരെ പ്രദേശിക സി.പി.എം നേതൃത്വം ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നു. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സുകുമാരൻ ഹൈകോടതിയെ സമീപിച്ചു. ഹൈകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ തിരുവല്ല പൊലീസിെൻറ സാന്നിധ്യത്തിൽ കഴിഞ്ഞയാഴ്ച മതിൽകെട്ടി.
ഇതിന് പിന്നാലെയാണ് സുകുമാരെൻറ വീടും വാഹനങ്ങളും അടിച്ചുതകർത്തത്. ഒളിവിൽപോയ പ്രതികളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണെന്നും അന്വേഷണം ഊർജിതമാക്കിയതായും ഡിവൈ.എസ്.പി ടി. രാജപ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.