തിരുവല്ല: പരുമല കെ.വി.എല്‍.പി സ്കൂളില്‍ വിദ്യാർഥികളോട് അധ്യാപിക വിവേചനം കാണിക്കുന്നുവെന്ന് പരാതി. രക്ഷിതാക്കളാണ് പ്രധാനാധ്യാപികക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇംഗ്ലീഷ് പഠിക്കാന്‍ ഫീസ് നല്കുന്ന കുട്ടികള്‍ക്ക് മാത്രം മിഠായി നല്കി വിദ്യാർഥികള്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്നുവെന്നാണ് രക്ഷിതാക്കള്‍ ഉന്നയിക്കുന്ന പരാതി. ക്ലാസില്‍ ഇംഗ്ലീഷ് പഠിപ്പിക്കാൻ സര്‍ക്കാറിന്റെ അനുമതിയില്ലാതെ കുട്ടികളില്‍നിന്ന് സ്കൂള്‍ അധികൃതര്‍ ഫീസ് പിരിച്ചിരുന്നു. ഇതിനായി പണം നല്കാന് ചില രക്ഷിതാക്കള്‍ക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ കുട്ടികളെ മാനസികമായി ബുദ്ധിമുട്ടിച്ചാണ് ഫീസ് വാങ്ങിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു.
ഫീസ് കൊടുത്ത കുട്ടികളെ മാത്രം ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് മിഠായി നല്‍കിയതെന്നും ഇത് തങ്ങൾക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഫീസ് അടക്കാത്ത കുട്ടികള്‍ പറഞ്ഞു. സംഭവം വിവാദമായതിന് പിന്നാലെ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. എ.ഇ.ഒ വി.കെ. മിനികുമാരിയിൽനിന്ന് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, രക്ഷിതാക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രധാനാധ്യാപിക വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.