തിരുവല്ല: നിരണത്ത് പകർച്ചവ്യാധി മൂലം താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. താറാവ് കർഷകരായ നിരണം വട്ടടി നെനപ്പാടത്ത് ഷൈജു മാത്യുവിെൻറയും തങ്കച്ചെൻറയും താറാവുകളാണ് ചത്തത്. ഷൈജുവിെൻറ 6000 താറാവിൽ നാലായിരത്തോളവും തങ്കച്ചെൻറ 7000 താറാവിൽ മൂവായിരത്തോളവും കഴിഞ്ഞ നാലു ദിവസത്തിനിടയിൽ ചത്തു. ഷൈജുവിെൻറ മുന്നൂറോളം താറാവുകൾ വെള്ളിയാഴ്ച ചത്തുവീണു. തങ്കച്ചന്റെ ബാക്കിവന്ന 4000 താറാവുകളെ രോഗബാധയില്ലാത്ത തലവടിയിലേക്ക് മാറ്റി. ഷൈജുവിെൻറ താറാവുകളിൽ പലതും കൂട്ടിൽ കുഴഞ്ഞു വീണ് ചത്തു കൊണ്ടിരിക്കുകയാണ്.
ഈസ്റ്റർ മുതലാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി പ്രതിരോധ മരുന്ന് നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് കർഷകർ പറയുന്നു. പണം പലിശക്കെടുത്തും സ്വർണം പണയംവെച്ചും താറാവ് കൃഷി നടത്തുന്നവരാണ് മേഖലയിലെ കർഷകരിൽ ബഹുഭൂരിപക്ഷവും. താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് തങ്ങളെ വൻ കടക്കെണിയിലാക്കുമെന്ന ആശങ്കയിലാണ് മേഖലയിലെ കർഷകർ. വെള്ളിയാഴ്ച ചത്ത താറാവുകളിൽ ഒന്നിന്റെ മൃതദേഹം മഞ്ഞാടി പക്ഷി രോഗനിർണയ കേന്ദ്രത്തിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം അടക്കമുള്ള പരിശോധനകൾക്ക് ശേഷമേ രോഗബാധ സംബന്ധിച്ച സ്ഥിരീകരണമുണ്ടാകൂവെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.