ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങിയ വയോധികൻ പിൻസീറ്റിൽ കുഴഞ്ഞു വീണ് മരിച്ചു

തിരുവല്ല: ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 74കാരൻ കുഴഞ്ഞു വീണ് മരിച്ചു. തോട്ടഭാഗം സ്വദേശി കൃഷ്ണകൃപയിൽ കൃഷ്ണൻ കുട്ടി നായർ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

തിരുവല്ല നഗരത്തിൽ നിന്ന് വീട്ടിലേക്ക് പോകാനായി ഓട്ടോ വിളിച്ചതായിരുന്നു കൃഷ്ണൻ കുട്ടി നായർ. തോട്ടഭാഗം ജംഗ്ഷന് സമീപം വെച്ചാണ് പിൻസീറ്റിൽ കുഴഞ്ഞു വീണ് കിടക്കുന്ന നിലയിൽ കണ്ടത്. ഓട്ടോ ഡ്രൈവർ ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അസ്വാഭാവിക മരണത്തിന് തിരുവല്ല പൊലീസ് കേസെടുത്തു. 

Tags:    
News Summary - elderly man, who was returning home in an auto, collapsed in the back seat and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.