തിരുവല്ല: 2018 ലെ മഹാ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തിരിമറി നടത്തിയ സംഭവത്തിൽ തുടർ നടപടിക്ക് വിജിലൻസ് തദ്ദേശസ്വയംഭരണ വകുപ്പിന് നിർദേശം നൽകി. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജീവ രക്ഷാപ്രവർത്തനങ്ങൾക്ക് അനുവദിച്ച ദുരിതാശ്വാസ ഫണ്ട്, ദുരിതാശ്വാസക്യാമ്പുകളിലുണ്ടായിരുന്നവർക്ക് വേണ്ടി ആരംഭിച്ച കമ്യൂണിറ്റി കിച്ചൻ നടത്തിപ്പിനായി പ്രദേശത്തെ സന്നദ്ധ സംഘടനകളിൽനിന്നും കുടുംബശ്രീ യൂനിറ്റുകളിൽ നിന്നും പ്രവാസി മലയാളികളിൽ നിന്നും കൈപ്പറ്റിയ തുക എന്നിങ്ങനെ ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടത്തിയെന്നാരോപിച്ച് ജില്ല വിജിലൻസ് ആസ്ഥാനത്ത് ലഭിച്ച പരാതി പ്രാഥമിക അന്വേഷണം നടത്തി സംസ്ഥാന വിജിലൻസ് ആസ്ഥാനത്തേക്ക് കൈമാറിയിരുന്നു.
തുടർന്ന് നിരണം ഗ്രാമപഞ്ചായത്ത് ഓഫിസിൽ നടത്തിയ വിജിലൻസിെൻറ പ്രാഥമിക അന്വേഷണത്തിെൻറയും മിന്നൽ പരിശോധനയുടെയും അടിസ്ഥാനത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും അന്വേഷണ ഉദ്യോഗസ്ഥൻ വിശദമായ റിപ്പോർട്ട് വിജിലൻസ് ആസ്ഥാനത്തിന് സമർപ്പിക്കുകയും ചെയ്തു. ഈ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വിജിലൻസ് വകുപ്പിെൻറ അഡീഷനൽ സെക്രട്ടറി തുടർ നടപടികൾ കൈക്കൊള്ളാൻ തദ്ദേശസ്വയംഭരണ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.