തിരുവല്ല: കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ, അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ് എന്നീ കോഴ്‌സുകൾ സൗജന്യമായി പഠിക്കുന്നതിനു ഇപ്പോൾ അപേക്ഷിക്കാം. 18-45 വയസ് ആണ് പ്രായപരിധി. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഏജൻസിയായ നാഷനൽ സ്‌കിൽ ഡെവലപ്മെന്റ് കോർപറേഷൻ നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും.
കുന്നന്താനം സ്‌കിൽ പാർക്കിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഇലക്ട്രിക്ക് വെഹിക്കിൾ സെന്ററിൽ വെച്ചാണ് സൗജന്യ പരിശീലനം നൽകുന്നത്. 50% സീറ്റുകൾ പട്ടികജാതി വിഭാഗക്കാർക്ക് സംവരണം ചെയ്തിട്ടുണ്ട്. 270 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിൽ എസ്.എസ്.എൽ.സി പാസായവർക്ക് പങ്കെടുക്കാം.
450 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിൽ എസ്.എസ്.എൽ.സി പാസായവർക്ക് പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക്: 7994497989,6235732523
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.