തിരുവല്ല: വെള്ളം ഇറക്കമിട്ട് തുടങ്ങിയിട്ടും അപ്പർ കുട്ടനാടൻ മേഖലയിലെ പല പ്രദേശങ്ങളിലും ദുരിതമൊഴിയുന്നില്ല. പെരിങ്ങര, നിരണം, കടപ്ര, നെടുമ്പ്രം, കുറ്റൂർ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ ദുരിതം തുടരുകയാണ്.
ഗ്രാമീണ റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ നിരണത്തെ കൊമ്പങ്കേരി, മുകളടി, തോട്ടടി, വെസ്റ്റ്, വട്ടടി, പെരിങ്ങര പഞ്ചായത്തിലെ മേപ്രാൽ, വേങ്ങൽ, ആലംതുരുത്തി, കുറ്റൂർ പഞ്ചായത്തിലെ തെങ്ങേലി, കോട്ടയ്ക്കമാലി എന്നിവിടങ്ങളെല്ലാം ഒറ്റപ്പെട്ട നിലയിലാണ്. നിരണം, പെരിങ്ങര പഞ്ചായത്തുകളുടെ പകുതിയോളം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.
പലയിടത്തും ആളുകൾക്ക് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. മാലിന്യം നിറഞ്ഞു തോടുകളും വാച്ചാലുകളും മറ്റും അടഞ്ഞുകിടക്കുന്നതിനാൽ പലയിടത്തും വെള്ളം കെട്ടിക്കിടക്കുകയാണ്. വീടിന് ചുറ്റിൽനിന്നും വെള്ളം ഇറങ്ങിപ്പോകാൻ ഒരാഴ്ചയെങ്കിലും വേണ്ടിവരും. വെള്ളം ഇറങ്ങി തുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നും ആളുകൾ വീടുകളിലേക്ക് മടങ്ങാൻ തുടങ്ങി. തിങ്കളാഴ്ച വൈകീട്ടുവരെ 23 ക്യാമ്പ് പിരിച്ചുവിട്ടു. പടിഞ്ഞാറൻ മേഖലകളിലായി ഇപ്പോൾ 35 ക്യാമ്പുകൂടി പ്രവർത്തിക്കുന്നുണ്ട്. 541 കുടുംബത്തിലെ 1820 പേർ ക്യാമ്പുകളിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.