തിരുവല്ല: മുൻ വനിത നേതാവിനെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം 12 പേർക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി. സജിമോൻ , ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് നാസർ എന്നിവർ ഉൾെപ്പടെ 12 പേർക്കെതിരെയാണ് കേസെടുത്തത്. പീഡനത്തിനിരയായ സി.പി.എമ്മിെൻറ മുൻ വനിത നേതാവ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
സജിമോനും നാസറും ചേർന്ന് മേയിൽ ഒരു ദിവസം പത്തനംതിട്ടക്ക് പോകാനെന്ന് പറഞ്ഞ് കാറിൽ കയറ്റുകയും മയക്കുമരുന്ന് ചേർത്ത പാനീയം നൽകി ബോധം കെടുത്തിയശേഷം ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു എന്നുമാണ് എഫ്.ഐ.ആറിലെ പരാമർശം.
ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചതോടെ വനിത നേതാവ് ഒരാഴ്ച മുമ്പ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. തുടർ നടപടികൾക്കായി പൊലീസ് മേധാവി പരാതി തിരുവല്ല ഡിവൈ.എസ്.പിക്ക് കൈമാറി.
തുടർന്ന് ശനിയാഴ്ച വൈകീട്ട് ആറു മണിയോടെ തിരുവല്ല സി.ഐ പരാതിക്കാരിയിൽനിന്ന് മൊഴിയെടുത്തു. ഇതിന് പിന്നാലെ രാത്രി 11 മണിയോടെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. നാല് വർഷം മുമ്പ് മറ്റൊരു പീഡന പരാതിയിൽ ഡി.എൻ.എ പരിശോധന സാമ്പിൾ മാറ്റി ഫലം അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് സജിമോനെതിരെ ആക്ഷേപം നിലനിൽക്കുന്നുണ്ട്. ദൃശ്യങ്ങൾ പ്രചരിച്ചതും പാർട്ടിയിലെ വിഭാഗീയതയും നിലവിലെ പരാതിക്ക് കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്. പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.