തിരുവല്ല: നഗരമധ്യത്തിലെ തിരക്കേറിയ പാതയോരങ്ങളിൽ സർക്കാർ വാഹനങ്ങൾ അടക്കം അനധികൃതമായി പാർക്ക് ചെയ്യുന്നത് കാൽനടക്കാരെ വലക്കുന്നു. പൊലീസിന്റെയടക്കം സർക്കാർ ബോർഡുകൾവെച്ച വാഹനങ്ങള്‍ നടുറോഡില്‍ പാര്‍ക്ക് ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. കാല്നടക്കുവേണ്ടി അടയാളപ്പെടുത്തിയ ഭാഗത്താണ് പ്രധാനമായും നിയമലംഘനം. ഇരുവശത്തും അലക്ഷ്യമായി വാഹനം പാര്‍ക്ക് ചെയ്യുന്നതിനാല്‍ ബസുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ക്ക് പോകാനാകുന്നില്ല.
താലൂക്കിന്റെ കിഴക്കന്‍ മേഖലയില്‍നിന്ന് പാറ ഉല്പന്നങ്ങളുമായി എത്തുന്ന ടിപ്പര്‍ ലോറികളും ഇതുവഴിയാണ് തിരുവല്ല ഭാഗത്തേക്കു പോകുന്നത്. ഇക്കാരണത്താല്‍ വാഹനങ്ങളുടെ തിരക്കേറുന്നതിനാല്‍ ഗതാഗതക്കുരുക്കിന് വഴിതെളിക്കാറുണ്ട്. നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതാണ് വാഹനങ്ങളുടെ പാര്‍ക്കിങ് വര്‍ധിക്കാന്‍ കാരണമെന്നാണ് യാത്രക്കാരുടെ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.