തിരുവല്ല: ലക്ഷങ്ങൾ ചെലവഴിച്ച് ഒരുവർഷം മുമ്പ് പുനരുജ്ജീവനം നടത്തിയ കോലറയാറിൽ ടാങ്കർ ലോറിയിലെത്തിച്ച കക്കൂസ് മാലിന്യം തള്ളി. സമീപവാസികൾ ഓടിയെത്തുന്നതുകണ്ട് മാലിന്യം തള്ളാനെത്തിയവർ ലോറിയുമായി കടന്നു. കടപ്ര 10ാംവാർഡിൽ കോലറയാറിന് കുറുകെ കഴിഞ്ഞമാസം നിർമിച്ച ആലാത്ത് കടവ് പാലത്തിെൻറ അപ്രോച്ച് റോഡിൽനിന്നാണ് ആറ്റിലേക്ക് മാലിന്യം നിക്ഷേപിച്ചത്.
ശനിയാഴ്ച പുലർച്ച നാലരയോടെയാണ് സംഭവം. പാലത്തോട് ചേർത്ത് നിർത്തിയ ലോറിയിൽനിന്നും പൈപ്പ് ഉപയോഗിച്ച് അപ്രോച്ച് റോഡിെൻറ കൽക്കെട്ടിലൂടെ മാലിന്യം ആറ്റിലേക്ക് തുറന്നുവിടുകയായിരുന്നു. ശബ്ദംകേട്ട് നാട്ടുകാർ ഓടിയെത്തുന്നതുകണ്ട് ടാങ്കറും ഒപ്പംവന്ന കാറും സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിബു വർഗീസ് നൽകിയ പരാതിയിൽ പുളിക്കീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ടാങ്കറും കാറും കടന്നുപോകാനിടയുള്ള ഭാഗങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കും. മാലിന്യം തള്ളിയ ഭാഗം ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചേർന്ന് ശുചീകരിച്ച് അണുമുക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.