ഗുരുസ്വാമിയായി കെ.പി. മോഹനന്‍ എം.എല്‍.എ 52ാം തവണയും അയ്യപ്പ സന്നിധിയില്‍

ശബരിമല: കൂത്തുപറമ്പ് എം.എല്‍.എ കെ.പി. മോഹനന്‍ ഗുരുസ്വാമിയായി വീണ്ടും അയ്യപ്പ സന്നിധിയിലെത്തി. ഇക്കുറി മാളികപ്പുറമായി ഭാര്യ വി. ഹേമജയും കൂടെയുണ്ട്. 52ാം തവണയാണ് അദ്ദേഹം ഇരുമുടിക്കെട്ടുമായി ശബരിമലയില്‍ എത്തുന്നത്.

ഞായറാഴ്ചയാണ് കണ്ണൂര്‍ പാനൂരിലെ വീട്ടില്‍നിന്നും കെട്ടുനിറച്ച് ബന്ധുക്കളും അയല്‍ക്കാരും സുഹൃത്തുക്കളും അടങ്ങിയ 35 അംഗ സംഘവുമായി എം.എല്‍.എ ശബരിമലക്ക്​ പുറപ്പെട്ടത്. നാല് കന്നിസ്വാമിമാരും കൂടെയുണ്ട്.

എരുമേലിയില്‍ പേട്ട തുള്ളിയ സംഘം തിങ്കളാഴ്ച രാവിലെ ദര്‍ശനം നടത്തി. തുടര്‍ന്ന് എം.എല്‍.എ എല്ലാവരുടെയും നെയ്തേങ്ങ മുറിച്ച് നെയ്യഭിഷേകവും നടത്തിയാണ് മലയിറങ്ങിയത്. ചില വര്‍ഷങ്ങളില്‍ ഒന്നിലേറെ തവണ കെ.പി. മോഹനന്‍ ശബരിമലയിലെത്തിയിട്ടുണ്ട്.

കൃഷിമന്ത്രിയായിരുന്ന സമയത്തും ഔദ്യോഗിക തിരക്കുകള്‍ മാറ്റിവെച്ച് ഗുരുസ്വാമിയായി അയ്യന് മുന്നിലെത്തിയിരുന്നു. കോവിഡ് പ്രതിസന്ധി മൂലം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇദ്ദേഹവും സംഘവും വീണ്ടും ശബരിമലയിലെത്തിയത്.

Tags:    
News Summary - KP Mohanan MLA visits Sabarimala for the 52nd time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.