തിരുവല്ല: കുറ്റൂര്‍-മനയ്ക്കച്ചിറ റോഡിലെ കുറ്റൂർ റെയിൽവേ അടിപ്പാതയുടെ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഗതാഗതം മുടങ്ങും. അടിപ്പാതയുടെ കുറുകെയുള്ള ഓടയുടെ മുകളിലെ കമ്പികള്‍ നന്നാക്കുന്നതിനായാണ് അടച്ചിടുന്നത്. ഫെബ്രുവരി അഞ്ചുമുതല്‍ 10 ദിവസത്തേക്കാണ് അടച്ചിടുന്നത്. തിരുവല്ല പട്ടണത്തിന്റെ ഔട്ടര്‍ ബൈപാസായി പരിഗണിക്കപ്പെട്ട റോഡിലാണ് 10 ദിവസത്തേക്ക് ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുന്നത്.
അറ്റകുറ്റപ്പണിക്കായി ഡിസംബറില്‍ ദിവസങ്ങളോളം റോഡ് അടച്ചിട്ടിരുന്നു. ഡിസംബര്‍ ഒമ്പതിനാണ് നിര്‍മാണം പൂര്‍ത്തീകരിച്ച് റോഡ് തുറന്നത്. ഏതാനും നാളുകള്‍ക്കുശേഷം അടിപ്പാതയില്‍ വലിയ കുഴികള്‍ രൂപപ്പെടുകയും റോഡിന് കുറുകെയുള്ള ഓടയ്ക്ക് മുകളില്‍ സ്ഥാപിച്ച ഇരുമ്പ് കമ്പികള്‍ തകരുകയും ചെയ്തു.
എട്ടുവര്‍ഷം മുമ്പ് പാളം ഇരട്ടിപ്പിക്കലിന്റെ ഭാഗമായിട്ടാണ് കുറ്റൂരില്‍ അടിപ്പാത പണിതത്. അടിപ്പാതയുടെ അശാസ്ത്രീയ നിര്‍മാണം മൂലം മഴക്കാലത്ത് വെള്ളക്കെട്ട് പതിവായി. ഈ ഘട്ടങ്ങളിലെല്ലാം ദിവസങ്ങളോളം പാതയിലൂടെ ഗതാഗതം സാധ്യമായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.