സ്പിരിറ്റ് മോഷണക്കേസിൽ പ്രതികൾക്ക് ജാമ്യം

തിരുവല്ല : പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് സ്പിരിറ്റ് മോഷണക്കേസിലെ ഒന്നും, രണ്ടും പ്രതികൾക്ക് തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. മധ്യപ്രദേശിൽ നിന്നും സ്പിരിറ്റ് എത്തിച്ച ടാങ്കറുകളിലെ ഡ്രൈവറന്മാരായ നന്ദകുമാർ, സിജോ തോമസ് എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

60 ദിവസമായിട്ടും പുളിക്കീഴ് പോലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് കോടതി ഇരുവർക്കും സ്വാഭാവിക ജാമ്യം അനുവദിച്ചത്. കേസിലെ മൂന്നാം പ്രതിയും കമ്പനി ജീവനക്കാരനുമായ അരുൺ കുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.

Tags:    
News Summary - Man Accused in spirit theft case granted bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.