തിരുവല്ല: ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിെൻറ ആഭിമുഖ്യത്തില്‍ തിരുവല്ല മാക്ഫാസ്റ്റ് കോളജില്‍ 'നിയുക്തി 2021' മെഗാ ജോബ് ഫെയര്‍ നടന്നു.
തൊഴിലില്ലായ്മയ്ക്കുള്ള പരിഹാരം കൂടുതല്‍ സംരംഭങ്ങള്‍ക്ക് രൂപം നല്‍കുക എന്നതാണെന്ന് ഉദ്ഘാടനം ചെയ്ത മാത്യു ടി. തോമസ് എം.എല്‍.എ പറഞ്ഞു. സര്‍ക്കാര്‍ ജോലിക്ക് വേണ്ടിയുള്ള പരിഗണനക്കൊപ്പം തന്നെ സ്വകാര്യ സംരംഭകരുമായി തൊഴില്‍ അന്വേഷകരെ ബന്ധപ്പെടുത്തി കൊടുക്കുന്ന പ്രവര്‍ത്തനമാണ് മെഗാ തൊഴില്‍ മേളകളിലൂടെ നടത്തപ്പെടുന്നതെന്നും എം.എല്‍.എ പറഞ്ഞു.
മേളയില്‍ നാല്പ്പതില് പരം ഉദ്യോഗദായകരും, മൂവായിരത്തോളം ഉദ്യോഗാര്‍ഥികളും പങ്കെടുത്തു. 578 പേര്‍ക്ക് ഉടനടി നിയമനം ലഭിക്കുകയും 917 പേരെ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. തിരുവല്ല നഗരസഭ ചെയര്പേഴ്സൻ ബിന്ദു ജയകുമാര്‍ അധ്യക്ഷത വഹിച്ചു. മേഖല എംപ്ലോയ്മെൻറ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ജി. സാബു മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ വൈസ് ചെയര്മാന് ഫിലിപ്പ് ജോര്‍ജ്, ജില്ല എംപ്ലോയ്മെൻറ് ഓഫിസര്‍ ഡി. ഉണ്ണികൃഷ്ണന്, മാക്ഫാസ്റ്റ് പ്രിന്‍സിപ്പല്‍ ഫാ. ചെറിയാന് ജെ. കോട്ടയില്‍, അഡ്മിനിസ്ട്രേറ്റര്‍ വര്‍ഗീസ് എബ്രഹാം, വില്സന് ജോസഫ്, എസ്. അനില്‍കുമാര്‍, നിതിന്‍ മാത്യു ജയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.