പച്ചത്തെറി പറഞ്ഞ്​ വർഗീയ വിദ്വേഷം: നമോ ടി.വി ഉടമക്കും അവതാരകക്കുമെതിരെ കേസെടുത്തു

തിരുവല്ല: മത വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പച്ചത്തെറി പറഞ്ഞ്​ വർഗീയ പരാമർശങ്ങൾ നടത്തുന്ന യൂ ട്യൂബ് ചാനലിനെതിരെ പൊലീസ് കേസെടുത്തു. തിരുവല്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നമോ ടി.വി ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവര്‍ക്കെതിരെയാണ് 153 എ വകുപ്പ് പ്രകാരം കേസെടുത്തത്. തിരുവല്ല എസ്.എച്ച്.ഒക്ക് ലഭിച്ച പരാതിയിലാണ് കേസ്.

ഇവർക്കെതിരെ കേസെടുക്കാത്തതിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചിരുന്നു. പച്ചത്തെറി വിളിച്ചു പറഞ്ഞിട്ടും പൊലീസ് നോക്കിനില്‍ക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം. നമോ ടി.വിയുടെ വീഡിയോ സൈബര്‍ സെല്‍ എ.ഡി.ജി.പിക്ക് അയച്ചുകൊടുത്തെന്നും അദ്ദേഹം പറഞ്ഞിരുന്നു.​

Tags:    
News Summary - Namo TV owner and presenter charged with communal hatred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.