തിരുവല്ല: നിരോധന ഉത്തരവ് ലംഘിച്ച് കോടികൾ വിലമതിക്കുന്ന സംസ്ഥാന പാതയോരത്തെ നിലം പൊലീസിെൻറ ഒത്താശയിൽ ഒറ്റരാത്രികൊണ്ട് നികത്തി. തിരുവല്ല-മാവേലിക്കര സംസ്ഥാന പാതയിൽ കടപ്ര വില്ലേജ് പരിധിയിൽ ഉൾപ്പെടുന്ന പുളിക്കീഴ് ജങ്ഷന് സമീപത്തെ 10സെൻറ് നിലമാണ് സ്വകാര്യ വ്യക്തി ശനിയാഴ്ച രാത്രി അനധികൃതമായി നികത്തിയത്. നിലം നികത്തുന്നത് തടഞ്ഞ് ഏഴാം തീയതി വില്ലേജ് ഓഫിസർ നിരോധന ഉത്തരവ് നൽകിയിരുന്നു.
പകർപ്പ് സബ് കലക്ടർക്കും തഹസിൽദാർക്കും കൈമാറുകയും ചെയ്തിരുന്നു. ഇത് ലംഘിച്ചാണ് പുളിക്കീഴ് പൊലീസിെൻറ ഒത്താശയിൽ നിലംനികത്തിയത്. ഭൂമി നികത്തുന്നതുമായി ബന്ധപ്പെട്ട് തിരുവല്ലയിലെയും പുളിക്കീഴിലെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം പണം കൈപ്പറ്റിയതായും ആരോപണമുണ്ട്.
നിലംനികത്തൽ നടന്ന പുളിക്കീഴ് ജങ്ഷനിലടക്കം പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 52 നിരീക്ഷണ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ കാമറകളിലെ ദൃശ്യങ്ങൾ 24 മണിക്കൂർ നേരവും ഇടതടവില്ലാതെ പുളിക്കീഴ് സ്റ്റേഷനിലെ കമ്പ്യൂട്ടർ റൂമിൽ ലഭ്യവുമാണ്. നിയമംലംഘിച്ച് നികത്തൽ നടന്ന സ്ഥലം തിങ്കളാഴ്ച സന്ദർശിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും തഹസിൽദാർ പി. ജോൺ വർഗീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.