തിരുവല്ല: വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് മറച്ചുവെച്ച് തിരുവല്ല ബൈപ്പാസിനോട് ചേർന്ന നിലം നികത്താൻ മുൻ ആർ.ഡി.ഒ നൽകിയ അനുമതി സബ്കലക്ടർ റദ്ദാക്കി. മഴുവങ്ങാട് ചിറയ്ക്ക് സമീപം കോടികൾ വിലമതിക്കുന്ന 10 സെൻറ് നിലം നികത്തുവാനുള്ള അനുമതിയാണ് തിരുവല്ല സബ് കലക്ടർ ശ്വേത നാഗർകോട്ടി റദ്ദാക്കിയത്.
ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. രണ്ടുമാസം മുമ്പ് ഇവിടെ എത്തി പരിശോധന നടത്തിയ വില്ലേജ് ഓഫീസർ ഭൂമി നിലം തന്നെയാണെന്നും, തരം മാറ്റിയാൽ സമീപത്തുള്ള നീർച്ചാലുകൾക്കും കൃഷിക്കും തടസ്സമാകുമെന്നും കാട്ടി വിശദമായി റിപ്പോർട്ട് നൽകിയിരുന്നു.
ഇത് മറച്ചുവെച്ച് മുൻ ആർ.ഡി.ഒ. ചന്ദ്രശേരൻ നൽകിയ അനുമതിയാണ് സബ് കലക്ടർ ഇടപെട്ട് റദ്ദ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.