തിരുവല്ല: തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ പുളിക്കീഴിൽ നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് വഴിയോരക്കച്ചവടക്കാരന് ഗുരുതര പരിക്കേറ്റു. പൊടിയാടി ഭാഗത്തുനിന്ന് പുളിക്കീഴ് പാലത്തിലേക്ക് കയറുന്ന അപ്രോച് റോഡിൽ വ്യാഴാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. വഴിയരികിൽ ചോളം വിൽപന നടത്തുന്ന തമിഴ്നാട് സ്വദേശിക്കാണ് പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാന്നാർ ഭാഗത്തുനിന്ന് അമിത വേഗത്തിൽ എത്തിയ കാർ വഴിയോര ക്കച്ചവടക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം റോഡരികിലെ മരത്തിൽ ഇടിച്ച് കുഴിയിലേക്ക് മറിയുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ അടക്കം നാലുപേരും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇവർ മദ്യപിച്ച നിലയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പുളിക്കീഴ് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.