തിരുവല്ല : താലൂക്കിൽ കനത്ത മഴയെത്തുടർന്ന് ഏഴ് വീടുകൾക്ക് ഭാഗീക നാശനഷ്ടം സംഭവിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നിരണം പഞ്ചായത്ത് ഒന്നാം വാർഡിൽ പടിഞ്ഞാറേതിൽ സുനിൽ, 12ാം വാർഡിൽ മാനങ്കേരിൽ വിനോദ് ഗോപി, തിരുവല്ല നഗരസഭയിലെ ദേവസ്യ തോമസ്, മതിൽഭാഗം രാമചന്ദ്ര വിലാസത്തിൽ ഗോപിനാഥൻ, പെരിങ്ങര പഞ്ചായത്ത് പുത്തൻപുരയിൽ സി.പി മത്തായി, മുപ്പത്തുപറമ്പിൽ സത്യനാഥൻ, നെടുമ്പ്രം പഞ്ചായത്തിൽ പാട്ടപ്പറമ്പിൽ തങ്കമ്മ എന്നിവരുടെ വീടുകൾക്കാണ് മരങ്ങൾ വീണ് ഭാഗീകനാശം സംഭവിച്ചത്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉണ്ടായ കാറ്റിലും മഴയിലുമാണ് നാശനഷ്ടങ്ങൾ ഉണ്ടായത്. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് മൂന്ന് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.
തിരുമൂലപുരം എസ്.എൻ.വി.സ്കൂൾ, സെന്റ് തോമസ് സ്കൂൾ, കവിയൂർ പഞ്ചായത്തിലെ ഇടയ്ക്കാട് ഗവ. എൽ.പി.സ്കൂൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നത്. തിരുമൂലപുരം മംഗലശ്ശേരി, അടമ്പട കോളനികളിൽ വെള്ളം കയറിയതിനെ തുടർന്ന് അവിടുത്തെ 14 കുടുംബങ്ങളിലെ 59 പേരെ രണ്ട് ക്യാമ്പുകളിലായി താമസിപ്പിച്ചിട്ടുള്ളത്. ഇടയ്ക്കാട് സ്കൂളിൽ ആറ് കുടുംബങ്ങളിലെ 17 പേരെ മാറ്റി പാർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.