നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ

തിരുവല്ല: വഴിയാത്രക്കാരായ സ്ത്രീകളെ കടന്നുപിടിച്ചതടക്കം ഒട്ടനവധി ക്രിമിനൽ കേസുകളിലെ പ്രതി 19 കാരിയുടെ സ്വർണമാല പൊട്ടിച്ച് കടന്ന സംഭവത്തിൽ തിരുവല്ല പൊലീസിന്റെ പിടിയിലായി. തിരുവല്ല വള്ളംകുളം രജി ഭവനിൽ സുജിത്ത് ചന്ദ്രനാണ് (39) അറസ്റ്റിലായത്.

കുറ്റപ്പുഴ സ്വദേശിനിയായ കോളജ് വിദ്യാർഥിനിയുടെ 10 ഗ്രാം തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ച് സ്കൂട്ടറിൽ കടന്ന കേസിലാണ് അറസ്റ്റ്. സി.സി ടി.വി യും മൊബൈൽ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ തിരുവല്ല റെയിൽവേ സ്റ്റേഷന് മുന്നിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. റെയിൽവേ സ്റ്റേഷന് മുന്നിലെ എ.ടി.എം കൗണ്ടറിൽനിന്ന് പണമെടുക്കാനായി ഓട്ടോ റിക്ഷയിൽനിന്ന് ഇറങ്ങിയ പെൺകുട്ടിയുടെ കഴുത്തിൽ കിടന്നിരുന്ന മാല പൊട്ടിച്ചെടുത്തശേഷം സുജിത്ത് സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു.

മാല ചെങ്ങന്നൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഇയാൾ പണയം വെച്ചിരുന്നു. ഇവിടെനിന്നും മാല പൊലീസ് കണ്ടെടുത്തു. മോഷണവും വഴിയാത്രക്കാരായ സ്ത്രീകളെ കടന്നു പിടിച്ചതുമടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് സുജിത്തെന്ന് പൊലീസ് പറഞ്ഞു.എസ്.ഐമാരായ അനീഷ് എബ്രഹാം, സന്തോഷ്, സി.പി.ഒമാരായ കെ.ആർ ജയകുമാർ പ്രബോധ് ചന്ദ്രൻ, സജീവ്, മാത്യു പി. ജോൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - several criminal cases Accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.